ശ്രീനഗര്‍: ശ്രീനഗറില്‍ കര്‍ഫ്യൂ ശക്തമാക്കി കേന്ദ്രം. കശ്മീരിലും ശ്രീനഗറിലും മുഹറം ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കശ്മീര്‍ താഴ്വരയില്‍ മുഹറം ഘോഷയാത്ര നിരോധിച്ചതിനൊപ്പം ശ്രീനഗറിലേക്കുള്ള റോഡുകള്‍ പോലീസ് മുദ്രവെക്കുകയും സുരക്ഷ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. ഷിയ ആധിപത്യമുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
മുഹറം ഘോഷയാത്ര അനുവദിക്കില്ലെന്നും എല്ലാ ആചാരങ്ങളും അതാത് പള്ളികളിലോ ആരാധനാലയങ്ങളിലോ നടത്തണമെന്നും നേരത്തെ തന്നെ കശ്മീര്‍ ഭരണകൂടം ഉത്തരവിട്ടിരുന്നു.
ഭരണകൂടം മുന്‍കാലത്ത് തുടര്‍ന്ന് പോന്ന നടപടിക്രമങ്ങള്‍ തുടരുകയാണെന്നും സുരക്ഷാ സേനയുമായി ആളുകളെ ഏറ്റുമുട്ടലിന് പ്രേരിപ്പിക്കുന്ന രീതിയിലുള്ള യാതൊരു സാഹചര്യവും ഒരുക്കില്ലെന്നും സാമുഹ്യവിരുദ്ധര്‍ ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നതിനാല്‍ ഒരു ഘോഷയാത്രയും അനുവദിക്കില്ലെന്നുമാണ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
1990 മുതല്‍ കശ്മീരില്‍ മുഹറം ആഘോഷങ്ങള്‍ക്ക് അനുമതിയില്ല. മുഹറം പ്രമാണിച്ച് കരുതല്‍ തടങ്കലില്‍ വെച്ചിട്ടുള്ള ഷിയാ നേതാക്കളെ വിവിധ ഹോട്ടലുകളില്‍ നിന്നും വീടുകളിലേക്ക് മാറ്റിയതായും ഭരണകൂടം പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള സ്ഥിതിഗതികളില്‍ കടുത്ത ആശങ്ക അറിയിച്ച് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജനീവയില്‍ നടന്ന യു.എന്‍ മനുഷ്യാവകാശ സമിതി യോഗത്തിലെ 42ാമത് സെഷനില്‍ സംസാരിക്കവെയാണ് കശ്മീരിലെ ഇന്ത്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളെക്കുറിച്ച് ഹൈക്കമ്മിഷണര്‍ മിഷേല്‍ ബാച്ചലെറ്റ് പരാമര്‍ശിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കശ്മീരുമായി ബന്ധപ്പെട്ട്, നിയന്ത്രണ രേഖയുടെ ഇരുവശങ്ങളിലുമുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തന്റെ ഓഫിസിന് തുടര്‍ച്ചയായി ലഭിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുമേലുളള നിയന്ത്രണം, പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും തടഞ്ഞുവയ്ക്കല്‍ തുടങ്ങി കശ്മീരികളുടെ മനുഷ്യാവകാശങ്ങള്‍ക്കുമേലുളള ഇന്ത്യന്‍ സര്‍ക്കാരിന്റെ കൈകടത്തലില്‍ താന്‍ വളരെയധികം ആശങ്കപ്പെടുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
Also Read
കശ്മീരില്‍ വീട്ടുതടങ്കലിലായിരുന്ന യൂസഫ് തരിഗാമിയെ ദല്‍ഹി എയിംസിലേക്ക് മാറ്റി
കശ്മീര്‍, ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്താണ് ചെയ്യുന്നത്