|

ബാക്കിയുണ്ടായിരുന്ന എം.എല്‍.എയും ടി.ആര്‍.എസില്‍; തെലങ്കാന നിയമസഭയില്‍ നാമാവശേഷമായി ടി.ഡി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയിലെ ഏക ടി.ഡി.പി എം.എല്‍.എ മേച്ച നാഗേശ്വര റാവു ടി.ആര്‍.എസില്‍ ചേര്‍ന്നു. ഇതോടെ തെലങ്കാന നിയമസഭയില്‍ ടി.ഡി.പിയ്ക്ക് പ്രാതിനിധ്യം നഷ്ടമായി.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലായിരുന്നു ടി.ഡി.പിയ്ക്ക് ജയിക്കാനായിരുന്നത്. ഇതില്‍ ഒരു എം.എല്‍.എ നേരത്തെ ടി.എര്‍.എസിലേക്ക് കൂറുമാറിയിരുന്നു.

2019 ലായിരുന്നു സാന്ദ്ര വെങ്കട വീരയ്യ ടി.ആര്‍.എസില്‍ ചേര്‍ന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക