| Monday, 4th December 2017, 3:50 pm

'ഓഖി'; ഐ.എഫ്.എഫ്.കെ: ഉദ്ഘാടനം ചടങ്ങ് മാത്രമാക്കാന്‍ തീരുമാനം; സാംസ്‌ക്കാരിക പരിപാടികളും ഒഴിവാക്കി

എഡിറ്റര്‍

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ ഉദ്ഘാടനം ചടങ്ങ് മാത്രമാക്കാന്‍ തീരുമാനം. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മേളയോടനുബന്ധിച്ചുള്ള സാംസ്‌ക്കാരിക പരിപാടികളും ഒഴിവാക്കി.

ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനവും പാസ് വിതരണവുംമാറ്റിവെച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ഡിസംബര്‍ എട്ടു മുതല്‍ 15 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. എട്ടിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചിരുന്നത്. ഉദ്ഘാടന ചടങ്ങില്‍ ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയാകുമെന്നായിരുന്നു അറിയിച്ചിരുന്നത്.

അന്താരാഷ്ട്ര ചലച്ചിത്രമേളയോടുനുബന്ധിച്ച് നല്‍കുന്ന സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സോകുറോവിന് നല്‍കി ആദരിക്കാനും തീരുമാനമായിയിരുന്നു.


Dont Miss ഔറംഗസീബിന് കീഴില്‍ മുഗള്‍ സാമ്രാജ്യം തകര്‍ന്നതുപോലെ കോണ്‍ഗ്രസ്സും തകരും; രാഹുലിന്റെ അധ്യക്ഷ സ്ഥാനാരോഹണത്തെ വിമര്‍ശിച്ച് മോദി


മേളയില്‍ അദ്ദേഹത്തിന്റെ ആറു ചിത്രങ്ങള്‍ റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഫിലിപ്പിനോ സംവിധായകനായ ലിനോ ബ്രോക്ക, കെ.പി.കുമാരന്‍ എന്നിവരുടെ റിട്രോസ്പെക്ടീവും മേളയിലുണ്ടായിരിക്കും.

കണ്ടംപററി മാസ്റ്റേഴ്സ് ഇന്‍ ഫോക്കസ് എന്ന വിഭാഗത്തില്‍ ചാഡ് എന്ന ആഫ്രിക്കന്‍ രാജ്യത്തെ സംവിധായകന്‍ മഹമ്മദ് സാലിഹ് ഹറൂണ്‍, മെക്‌സിക്കന്‍ സംവിധായകന്‍ മിഷേല്‍ ഫ്രാങ്കോ എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

ആറ് സിനികള്‍ “ഐഡന്റിറ്റി ആന്റ് സ്പേസ്” വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ഏഷ്യന്‍ സിനിമ, ജാപ്പനീസ് അനിമേഷന്‍, റിസ്റ്റോര്‍ഡ് ക്ളാസിക്സ്, ജൂറി ഫിലിംസ് എന്നിവയാണ് മറ്റ് പാക്കേജുകള്‍. മലയാളം സിനിമ, ഇന്ന്, ഇന്ത്യന്‍ സിനിമ ഇന്ന് എന്നീ പതിവ് വിഭാഗങ്ങളും ഉണ്ടാകും

എഡിറ്റര്‍

We use cookies to give you the best possible experience. Learn more