2021 ടി-20 ലോകകപ്പ് മത്സരത്തില്‍ 10 വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചതോടുകൂടി ലോകകപ്പ് മത്സര വേദികളില്‍ ഇന്ത്യയോട് ജയിക്കാനായിട്ടില്ല എന്ന ചീത്തപ്പേരാണ് പാകിസ്ഥാന്‍ തിരുത്തിക്കുറിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് എന്ന വിജയലക്ഷ്യം അനായാസമാണ് പാകിസ്ഥാന്‍ മറികടന്നത്.
പാകിസ്ഥാന്റെ വിജയത്തോടുകൂടി ഇന്ത്യയോട് ജയിക്കാനായില്ല എന്ന ചീത്തപ്പേരിന് പുറമെ ‘മോക്കാ മോക്കാ’ എന്ന പരസ്യഗാനവും പഴങ്കഥയാവുകയാണ്.
അടുത്ത തവണയെങ്കിലും ഇന്ത്യയോട് ജയിക്കാന്‍ സാധിക്കട്ടെ എന്ന് പാകിസ്ഥാന്‍ ആരാധരെ ഇന്ത്യന്‍ ആരാധകര്‍ കളിയാക്കുന്ന തരത്തിലുള്ള പരസ്യമാണ് മോക്കാ മോക്കാ.
ഓരോതവണ പാകിസ്ഥാന്‍ ഇന്ത്യയോട് പരാജയപ്പെടുമ്പോഴും പുതിയ രീതിയിലുള്ള പരസ്യം പുറത്തിറങ്ങാറുണ്ട്. പെപ്‌സിയുടെ ക്രിക്കറ്റ് പരസ്യങ്ങള്‍ പോലെ ഏറെ സ്വീകാര്യത ലഭിച്ച പരസ്യമാണ് മോക്കാ മോക്കാ.
എന്നാല്‍, കഴിഞ്ഞ ദിവസം, പാകിസ്ഥാന്‍ ജയിച്ചതോടെ മോക്കാ മോക്കായെ ട്രോളിക്കൊല്ലുകയാണ് സമൂഹമാധ്യമങ്ങള്‍.
ഇനി അടുത്ത ലോകകപ്പ് മുതല്‍ മോക്കാ മോക്കാ ഉണ്ടാവില്ലെന്നും, ഇതാണ് പൂര്‍ണ വിജയമെന്നുമാണ് ഒരാളുടെ പോസ്റ്റ്. അടുത്ത തവണ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കുമ്പോള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് എന്ത് ചെയ്യും എന്നാണ് മറ്റൊരാളുടെ കമന്റ്.
No mauka mauka ads from next year pic.twitter.com/MI4Ip7zh9R
— Manya (@CSKian716) October 24, 2021
Mauka Mauka actor’s career when Pakistan wins the game against India pic.twitter.com/T5rF264Uum
— Sagar (@sagarcasm) October 24, 2021
ഏതായാലും ക്രിക്കറ്റ് ആരാധകരെ ഏറെ കാലം രസിപ്പിച്ച പരസ്യം ഈ ലോകകപ്പോടെ ഇല്ലാതാവുകയാണ്.
Star sports realise that they can’t use Mauka mauka ads for next #INDvPAK match. pic.twitter.com/Qk27B9fzp5
— Ashish kumar Neela (@NeelaAshish) October 24, 2021
ഒക്ടോബര്‍ 26നാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ന്യൂസിലാന്റിനെയാണ് പാകിസ്ഥാന്‍ നേരിടുന്നത്. ഒക്ടോബര്‍ 31നാണ് ഇന്ത്യയുടെ അടുത്ത മത്സരം.ന്യൂസിലാന്റിനെ തന്നെയാണ് ഇന്ത്യയും നേരിടുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: “No More Mauka Mauka,” Say Fans On Social Media After Pakistan’s Win Against India