സോണിയയെയും രാഹുലിനെയും മായാവതി ഇന്ന് കാണില്ല; കൂടികാഴ്ച്ചയില്‍ പ്രതീക്ഷ അസ്തമിക്കുന്നു
ദല്‍ഹി: പ്രതിപക്ഷപാര്‍ട്ടി നേതാക്കളുമായി ബി.എസ്.പി നേതാവ് മായാവതിക്ക് ഇന്ന് ദല്‍ഹിയില്‍ ഒരുകൂടികാഴ്ച്ച പോലുമില്ലെന്ന് പാര്‍ട്ടി അറിയിച്ചു. ഇതോടെ എന്‍.ഡി.എ വിരുദ്ധ മുന്നണി രൂപീകരിക്കുന്നതിനായി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായുള്ള മായാവതിയുടെ കൂടിക്കാഴ്ച്ചയില്‍ പ്രതീക്ഷ അസ്തമിക്കുന്നു.
മായാവതി ലക്‌നൗവില്‍ ആണെന്നും അവര്‍ക്ക് ഇന്ന് ദല്‍ഹിയില്‍ പരിപാടികളോ മറ്റ് മീറ്റിങ്ങുകളോ ഇല്ലെന്ന് മുതിര്‍ന്ന ബി.എ്‌സ്. പി നേതാവ് സതീഷ് ചന്ദ്ര മിശ്ര എ.എന്‍.ഐയോട് പറഞ്ഞു.
നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു മായാവതിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. മായാവതിക്ക് പുറമേ
കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, ബി.എസ്.പി അധ്യക്ഷ മായാവതി, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവരുമായി ചന്ദ്രബാബു നായിഡു കൂടികാഴ്ച്ച നടത്തിയിരുന്നു.
ഫലം വരുന്നതിന് മുന്‍പ് യാതൊരു കൂടികാഴ്ച്ചകള്‍ക്കും മായാവതി തയ്യാറല്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നെങ്കിലും സോണിയയും രാഹുലുമായുള്ള കൂടികാഴ്ച്ച നടക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പലപ്പോഴും മായാവതി കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് ഗാന്ധി കുടുംബത്തിനെതിരെയുള്ള നേരിട്ടുള്ള ആക്രമമായിരുന്നില്ല.