| Tuesday, 13th June 2017, 2:48 pm

'ലൈംഗികബന്ധം ഇനി വേണ്ട; ആത്മീയ ചിന്തകളില്‍ മുഴുകുക'; ഗര്‍ഭിണികള്‍ക്കുള്ള മോദിസര്‍ക്കാറിന്റെ വിചിത്രമായ ഉപദേശങ്ങള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ഗര്‍ഭിണികള്‍ക്ക് ഉപദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ആയുഷ് മന്ത്രാലയമാണ് ഗര്‍ഭിണികള്‍ക്കുള്ള ഉപദേശങ്ങളടങ്ങിയ ബുക്ക്‌ലറ്റ് പുറത്തിറക്കിയത്. നിരവധി വിചിത്രമായ “ഉപദേശങ്ങളാ”ണ് ബുക്ക്‌ലറ്റില്‍ ഉള്ളത്.

മാംസഭക്ഷണവും ലൈംഗികബന്ധവും ഗര്‍ഭിണികള്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. മോശം കൂട്ടുകെട്ടുകളില്‍ നിന്ന് അകന്നു നില്‍ക്കാനും ഗര്‍ഭിണികള്‍ക്ക് ഉപദേശമുണ്ട്.


Also Read: കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായരുന്നയാളുടെ ജനനേന്ദ്രിയത്തിന് മദ്യപര്‍ തീ വെച്ചു (വീഡിയോ)


ബുക്ക്‌ലറ്റിലെ മറ്റ് ഉപദേശങ്ങള്‍ ഇങ്ങനെയാണ്.

നല്ല ആളുകള്‍ക്കൊപ്പം മാത്രമേ സമയം ചെലവഴിക്കാവൂ. മുറിയില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ തൂക്കിയിടുക. ഇത് ഗര്‍ഭപാത്രത്തിലെ കുട്ടിയേയും സ്വാധീനിക്കും. ആത്മീയചിന്തകളില്‍ മുഴുകുന്നതും നല്ലതാണ്.

ശ്രേഷ്ഠരായ ആളുകളുടെ ജീവചരിത്രങ്ങള്‍ വായിക്കണം. ഭോഗം, കാമം, ക്രോധം, വെറുപ്പ് എന്നിവയില്‍ നിന്ന് അകന്ന് നില്‍ക്കണം. ഗര്‍ഭിണികള്‍ ശാന്തരായി ഇരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഉപദേശിക്കുന്നു.


Don”t Miss: പാല്‍ക്ഷാമം നേരിടാനായി 4,000 പശുക്കള്‍ വിദേശത്ത് നിന്ന് വിമാനമാര്‍ഗം ഖത്തറിലേക്ക്


എന്നാല്‍ ഉപദേശങ്ങളിലെ പലതും അടിസ്ഥാനരഹിതമാണെന്നാണ് വിഗ്ധരുടെ അഭിപ്രായം. ഗര്‍ഭിണികള്‍ കരുതലോടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ സാധാരണയായി പ്രശ്‌നങ്ങള്‍ ഒന്നുമില്ല. സങ്കീര്‍ണ്ണതയുള്ളവര്‍ മാത്രമാണ് ഇത് ഒഴിവാക്കേണ്ടത്.

അതുപോലെ ഭക്ഷണത്തിലും പ്രത്യേക നിയന്ത്രണങ്ങള്‍ ആവശ്യമില്ല. ഗര്‍ഭിണി സന്തോഷിക്കാന്‍ ഇന്നത് ചെയ്താല്‍ മതി എന്ന് പറയുന്നത് തെറ്റാണ്. അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സാഹചര്യം ഒരുക്കുക മാത്രമാണ് വേണ്ടത്.

We use cookies to give you the best possible experience. Learn more