ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പരിഹാരം കാണാന്‍ സാധിച്ചില്ലെന്ന് തുറന്ന് പറഞ്ഞ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.
സൈനിക തലത്തില്‍ നടന്ന നയതന്ത്ര ചര്‍ച്ചയിലും പ്രശ്‌നത്തിന് പരിഹാരം കാണാനായില്ലെന്നാണ് എ.എന്‍.ഐയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രാജ്‌നാഥ് സിങ് വ്യക്തമാക്കിയത്.
നിലവിലുള്ള സ്ഥിതി തുടരുകയാണെങ്കില്‍ ലഡാക്ക് അതിര്‍ത്തിയില്‍ വിന്യസിച്ച ട്രൂപ്പുകളെ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
അതിര്‍ത്തി തര്‍ക്കങ്ങളില്‍ പരിഹാരം തേടാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ വെര്‍ച്ച്വല്‍ യോഗങ്ങള്‍ നടത്തിയിരുന്നു. അടുത്ത് ഇനിയും യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
” ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്നത് ശരിയാണ്. പക്ഷേ ഇതുവരെ വിജയം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. അടുത്ത ഘട്ട ചര്‍ച്ച ഏതു നിമിഷവും ഉണ്ടാകാം,” രാജ്‌നാഥ് സിങ് പറഞ്ഞു.
നിലവിലെ സ്ഥിതി തുടരുന്നതുകൊണ്ടാണ് ട്രൂപ്പുകളെ പിന്‍വലിക്കാത്തത്. ചൈനയും ട്രൂപ്പുകളെ പിന്‍വലിക്കുമെന്ന് കരുതുന്നില്ല. സംഭാഷണത്തിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.