| Saturday, 17th April 2021, 9:32 pm

ട്രെയിന്‍ യാത്രയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിഴ; നടപടി കടുപ്പിച്ച് സതേണ്‍ റെയില്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷാ നടപടികള്‍ കടുപ്പിച്ച് സതേണ്‍ റെയില്‍വേ. റെയില്‍വേ സ്റ്റേഷനിലോ ട്രെയിന്‍ യാത്രയ്ക്കിടയിലോ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നാല്‍ പിഴ ഈടാക്കുമെന്ന് റെയില്‍വേ അറിയിച്ചു. മാസ്‌ക് ധരിക്കാതെ വന്നാല്‍ യാത്രക്കാരില്‍ നിന്ന് 500 രൂപയായിരിക്കും പിഴ ഈടാക്കുക.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതിരുന്നാല്‍ പിഴ ചുമത്താന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവ് ഉള്ളതുപോലെ റെയില്‍വേ പരിസരത്ത് മാസ്‌ക് ധരിക്കാത്ത ആളുകളില്‍ നിന്ന് പിഴ ഈടാക്കാന്‍ എല്ലാ സോണല്‍ റെയില്‍വേകളേയും റെയില്‍വേ ബോര്‍ഡ് അധികാരപ്പെടുത്തിയിട്ടുണ്ട്.

റെയില്‍വേയുടെ പുതിയ നിയമം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ആറുമാസം വരെ നിയമം തുടരുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

സ്റ്റേഷന്‍ മാസ്റ്റര്‍ അല്ലെങ്കില്‍ സ്റ്റേഷന്‍ മാനേജര്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍, ടിക്കറ്റ് കളക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായിരിക്കും പിഴ ശേഖരിക്കാനുള്ള അധികാരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: No mask on our premises will attract Rs 500 fine:Southern Railway

We use cookies to give you the best possible experience. Learn more