ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിനെ പേടിയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഗുജറാത്തിലെ ബി.ജെ.പി എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്തു സംഭവിച്ചാലും നാം ഭീകരരെ വെറുതെവിടില്ല. മോദിജിയുടെ വരവിനു ശേഷം രാജ്യത്തിന്റെ ഒരു ഭാഗത്തും വലിയ ഭീകരാക്രമണം നടന്നിട്ടില്ല. ഇത് നമ്മുടെ വലിയൊരു നേട്ടമാണ്,’ രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഭീകരര്‍ക്കെല്ലാം ബി.ജെ.പി. സര്‍ക്കാരിനെ ഭയമാണെന്നാണ് തോന്നുന്നതെന്നും അതൊരു ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം സുരക്ഷിത താവളങ്ങളില്‍പ്പോലും തങ്ങള്‍ സുരക്ഷിതരല്ലെന്ന് ഭീകരവാദികള്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കഴിഞ്ഞു. രാജ്യത്തിനകത്ത് മാത്രമല്ല, വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്നും ഭീകരവാദികളെ കൊല്ലുമെന്ന സന്ദേശം ഉറി ആക്രമണത്തിനു ശേഷം നാം ലോകത്തിന് നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: No major terror attack after Modi took over due to fear of our govt: Rajnath Singh