കൊവിഡ് രോഗികള്‍ കൂടിയ സാഹചര്യമാണിത്. മരണസംഖ്യയും വര്‍ധിച്ചുക്കൊണ്ടിരിക്കുന്നു.ദുരന്ത നിവാരണ അധികാരത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുന്നു. രോഗത്തിന്റ വ്യാപനം കുറയ്ക്കാന്‍ സെപ്റ്റംബര്‍ 25 മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം- എന്നായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.
ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റ അടിസ്ഥാനത്തില്‍ രാജ്യത്തെ അവശ്യ വസ്തുക്കളുടെയും ഭക്ഷ്യ ധാന്യങ്ങളുടെയും ലഭ്യത കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ഈ സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്.
എന്നാല്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അത്തരത്തില്‍ ഒരു അറിയിപ്പും പുറത്തിറക്കിയിട്ടില്ലെന്ന വിശദീകരണവുമായി പി.ഐ.ബി രംഗത്തെത്തിയിരുന്നു. ഈ സര്‍ക്കുലര്‍ വ്യാജമാണെന്ന് പി.ഐ.ബി ട്വീറ്റ് ചെയ്തു.
കൊവിഡ് രോഗികള്‍ കൂടിയ സാഹചര്യത്തില്‍ രാജ്യത്ത് സെപ്റ്റംബര്‍ 25 മുതല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയെന്ന രീതിയില്‍ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്.
ഇത് വ്യാജമാണ്. കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അത്തരമൊരു നിര്‍ദ്ദേശവുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി സമീപിച്ചിട്ടില്ല- ട്വീറ്റില്‍ വ്യക്തമാക്കി.
Claim: An order purportedly issued by National Disaster Management Authority claims that it has directed the government to re-impose a nationwide #Lockdown from 25th September. #PIBFactCheck: This order is #Fake. @ndmaindia has not issued any such order to re-impose lockdown. pic.twitter.com/J72eeA62zl
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക