ന്യൂദല്‍ഹി: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ എല്ലാ ബാറുകളും അടച്ചുപൂട്ടണമെന്ന് സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
ദേശീയ- സംസ്ഥാന പാതയില്‍ നിന്നും 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ ബിവ്‌റേജുകള്‍ക്കും ബാറുകള്‍ക്കും ഉത്തരവ് ബാധകമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നിലവില്‍ ലൈസന്‍സുള്ളവര്‍ അടുത്ത വര്‍ഷം ഏപ്രില്‍ 1 ന് മുന്‍പ് ബാറുകള്‍ അടക്കണം. ദേശീയ സംസ്ഥാന പാതയോരങ്ങളിലുള്ള മദ്യശാലകളുടെ പരസ്യങ്ങള്‍ ഉടന്‍ തന്നെ മാറ്റണമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. എല്ലാ സംസ്ഥാനങ്ങളും ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണം
നിര്‍ദേശം നടപ്പിലാക്കി സംസ്ഥാന ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.
പാതയോരത്തുള്ള മദ്യശാലകള്‍ ജനങ്ങള്‍ക്ക് ഭീഷണിയാണെന്നും നിരവധി അപകടങ്ങള്‍ ഇതുമൂലം സംഭവിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി.