തിരുവനന്തപുരം: തിരുവോണ ദിവസമടക്കം അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മദ്യവില്‍പനയുണ്ടാകില്ല. ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും അടഞ്ഞ് കിടക്കും.
സാധാരണ ആഘോഷനാളുകളില്‍ മദ്യവില്‍പ്പന ശാലകള്‍ക്ക് നല്‍കാറുള്ള ഇളവാണ് ഇത്തവണ പിന്‍വലിച്ചിരിക്കുന്നത്. കൊവിഡ് ഉയരുന്ന സാഹചര്യത്തില്‍ ഇളവുകള്‍ നല്‍കിയാല്‍ വലിയ തിരക്ക് ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.
ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് നേരത്തെ തന്നെ തിരുവോണ ദിവസം അവധി നല്‍കിയിരുന്നു.
അതേസമയം ബെവ്ക്യൂ ആപ്പ് വഴി ആളുകള്‍ക്ക് മദ്യം വാങ്ങാം. പിന്‍ കോഡ് മാറ്റുന്നതിനും സാധിക്കും. ഓണം കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് സംസ്ഥാനത്തെ മദ്യവില്‍പനയില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം 600 ടോക്കണുകള്‍ വരെ അനുവദിക്കും.
രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഏഴ് മണി വരെയായിരിക്കും മദ്യവില്‍മപന നടത്തുക. നേരത്തെ ഒരു ടോക്കണ്‍ ഉപയോഗിച്ച് മദ്യം വാങ്ങിയാല്‍ മൂന്ന് ദിവസത്തെ ഇടവേള പ്രഖ്യാപിച്ചിരുന്നതും പിന്‍വലിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക