മംഗ്ളൂരു: മംഗ്‌ളൂരുവില്‍ പോലീസ് നടത്തിയ വെടിവയ്പില്‍ രണ്ട് പേര്‍ മരിച്ച കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ. കേസ് സി.ഐ.ഡി അന്വേഷിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.
ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ 19ാം തിയ്യതിയാണ് മംഗലാപുരത്ത് പൊലീസ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുകയും ജലീല്‍ കന്തക്, നൈഷിന്‍ കുദ്രോളി എന്നിങ്ങനെ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തത്.
മംഗ്ളൂരു പഴയ തുറമുഖം നിലകൊള്ളുന്ന ബന്തര്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്
സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരെ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തതിരുന്നു.
എഷ്യനെറ്റ്, മീഡിയവണ്‍, 24 ന്യൂസ്, മാതൃഭൂമി തുടങ്ങിയ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തിരുന്നത്.
റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകരോട് ഇവിടെ നിന്ന് മാറാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഏഴര മണിക്കൂറിന് ശേഷമാണ് ഇവരെ കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചത്.