| Monday, 17th February 2014, 6:00 am

സി.എം.പിയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നു, യു.ഡി.എഫിനൊപ്പം ഉരുക്കു കോട്ട പോലെ ഉറച്ചു നില്‍ക്കും: സി.പി ജോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]കണ്ണൂര്‍: സി.എം.പിയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നുവെന്ന് സംസ്ഥാന സെക്രട്ടറി സി.പി ജോണ്‍.

സി.എം.പിയിലെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയപരമാണെന്നും യു.ഡി.എഫിനൊപ്പം ഉരുക്കു കോട്ട പോലെ ഉറച്ചു നില്‍ക്കുമെന്നും സി.പി ജോണ്‍ പറഞ്ഞു.

സി.എ അജീറിനെ പുറത്താക്കിയെന്ന ചിലരുടെ പ്രഖ്യാപനമാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. അത്തരം രാഷ്ട്രീയ അനിതിയ്ക്കു വേണ്ടി പോരാടും. എന്നാല്‍ സി.എം.പി തകരാന്‍ പാടില്ല.

രാജ്യത്ത് ഫാസിസ്റ്റ് ഭരണം വേണമോ വേണ്ടയോ എന്നു തീരുമാനിയ്ക്കുന്ന നിര്‍ണ്ണായക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കരുത്തു പകരേണ്ട ബാധ്യത സി.എം.പിയ്ക്കുണ്ട്. സംസ്ഥാനത്തെ ജനാധിപത്യ പ്രസ്ഥാനത്തിന് സി.എം.പിയെ ആവശ്യമുണ്ട്. അതിനാല്‍ സി.എം.പി ഛിന്നഭിന്നമായിപ്പോവരുത്.

മുഖ്യമന്ത്രിയും യു.ഡി.എഫ് കണ്‍വീനറും ചെന്നിത്തലയും മുന്നോട്ടു വച്ച ഫോര്‍മുലകള്‍ സി.എം.പി മാനിയ്ക്കുന്നു. ചെറിയ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട്. അവ പരിഹരിച്ചിട്ടുമുണ്ട്- സി.പി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

കെ.ആര്‍ അരവിന്ദാക്ഷനും സി.പി ജോണും രണ്ട് ചേരികളായതിനെ തുടര്‍ന്ന് സി.എം.പി ഭിന്നിച്ചിരുന്നു. തുടര്‍ന്ന് തങ്ങള്‍ ആര്‍.എം.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജോണ്‍ അറിയിച്ചിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ എന്നിവര്‍ ഇടപെട്ട് സി.എം.പിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more