| Friday, 30th November 2018, 8:15 am

ജമ്മു കാശ്മീര്‍ ഗവര്‍ണ്ണരുടെ തീരുമാനത്തില്‍ കേന്ദ്ര ഇടപെലുണ്ടായിട്ടില്ല; രാജ്‌നാഥ് സിങ്ങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ ദല്‍ഹിയുടെ യാതൊരു വിധ ഇടപെടലുമുണ്ടായിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്. ജമ്മു കാശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക് സംസ്ഥാന നിയമസഭ പിരിച്ചു വിട്ട സംഭവത്തെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭ പിരിച്ചു വിടുന്നതിലേക്ക് നയിച്ച രാഷ്ട്രീയ സാഹചര്യം കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ച് ഗവര്‍ണ്ണര്‍ക്ക് യാതൊരും നിര്‍ദ്ദേശവും നല്‍കിയില്ലെന്ന് രാജ്‌നാഥ് പറഞ്ഞു.

Also Read എന്നെ എപ്പോള്‍ സ്ഥലം മാറ്റുമെന്ന് അറിയില്ല; ജമ്മു കാശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്

അവിടത്തെ രാഷ്ട്രീയ സാഹചര്യം ഗവര്‍ണ്ണറുടെ വിവേകത്തിനനുസരിച്ച് കൈകാര്യം ചെയ്യാന്‍ വിടുകയായിരുന്നു അദ്ദേഹം ദി ഹിന്ദുവിനോട് പറഞ്ഞു. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ജമ്മു കാശ്മീരില്‍ പീപിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രത്തിന്റെ സമ്മര്‍ദമുണ്ടായതായി ഗവര്‍ണ്ണര്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷെ സത്യസന്ധനല്ലാത്ത ഒരാളെന്ന രീതിയില്‍ ചരിത്രം തന്നെ രേഖപ്പെടുത്താതിരിക്കാന്‍ ആ തീരുമാനം നടപ്പിലാക്കിയില്ലെന്നായിരുന്നു ഗവര്‍ണ്ണറുടെ നിലപാട്. ഇതേ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് മന്ത്രി ഉത്തരം നല്‍കിയിട്ടില്ല.

ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസ്-പി.ടി.പി-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം രൂപീകരിച്ച് സര്‍കകാര്‍ രൂപീകരിക്കാനുള്ള ഭൂരപക്ഷം നേടിയിരുന്നു. എന്നാല്‍ ഗവര്‍ണ്ണര്‍ ഉടന്‍ നിയമസഭ പിരിച്ചു വിടുകയായിരുന്നു. അതേസമയം ലോണിനെ മുഖ്യമന്ത്രിയാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെക്കുറിച്ച് പുറത്തു പറഞ്ഞ തന്നെ എപ്പോള്‍ വേണമെങ്കിലും സ്ഥലം മാറ്റിയേക്കാം എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more