യാത്രാനിരക്ക് വര്‍ധന ഉടനില്ലെന്ന് റയില്‍വെ മന്ത്രി
India
യാത്രാനിരക്ക് വര്‍ധന ഉടനില്ലെന്ന് റയില്‍വെ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd December 2013, 11:23 pm

[]ബാംഗ്ലൂര്‍: ട്രെയിന്‍ യാത്രാനിരക്കുകള്‍ ഉടന്‍ വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്രറയില്‍വെ മന്ത്രി മല്ലാകാര്‍ജുന്‍ ഖാര്‍ഗേ. ഇന്ധന വില വര്‍ധനയ്ക്കനുസരിച്ച് എല്ലാ ആറുമാസം കൂടുമ്പോഴും യാത്രാ നിരക്കുകള്‍ പുതുക്കുമെന്ന് റെയില്‍വേ മന്ത്രാലയും അറിയിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നില്ലെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി. ബംഗളുരുവിലെ റെയില്‍ വീല്‍ ഫാക്ടറി സന്ദര്‍ശിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി ട്രെയിന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു യാത്രാനിരക്കില്‍ വര്‍ധനവ് വരുത്തുന്നത്.

പിന്നീടായിരുന്നു ഇന്ധനവിലയ്ക്ക് ആനുപാതികമായി റെയില്‍വേ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. തുടര്‍ന്ന് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്നായിരുന്നു സൂചനകള്‍.