| Sunday, 10th May 2020, 4:55 pm

കൊവിഡ് കാരണം പറഞ്ഞ് ബെംഗളൂരിവില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചില്ല; മലയാളി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കൊവിഡ് കാരണം പറഞ്ഞ് അഞ്ചോളം ആശുപത്രികളില്‍ പ്രവേശിപ്പിക്കാതെ പറഞ്ഞയച്ച മലയാളി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ആശുപത്രികള്‍ പ്രവേശനം നിഷേധിച്ചതോടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ചത്.

യുവതിയുടെ ഭര്‍ത്താവ് ലോക്ക്ഡൗണിനെ തുടര്‍ന്ന് കണ്ണൂരില്‍ കുടുങ്ങിയിരുന്നു. യുവതിയുടെ മാതാവും സഹോദരനുമായിരുന്നു കൂടെയുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ വാഹനങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല.

പിന്നീട് ഒരു ഓട്ടോറിക്ഷയില്‍ ആണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ആദ്യം ഒരു ക്ലീനിക്കിലും പിന്നീട് അഞ്ച് ആശുപത്രികളിലും കൊണ്ട് പോയെങ്കിലും കൊവിഡ് കാരണം പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന് പറഞ്ഞ് യുവതിയി മടക്കി അയക്കുകയായിരുന്നു.

തുടര്‍ന്ന് അര്‍ധരാത്രിയോടെ സിദ്ധാപൂരിന് സമീപം റോഡരികില്‍ ഓട്ടോറിക്ഷയില്‍ യുവതി പ്രസവിക്കുകയായിരുന്നു. യുവതിയുടെ മാതാവ് ആണ് പ്രസവം എടുത്തത്.

തുടര്‍ന്ന് കെ.എം.സി.സി പ്രവര്‍ത്തകരുടെ ഇടപെടലോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ അമ്മയും കുഞ്ഞും സുരക്ഷിതരാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more