| Thursday, 24th May 2018, 10:44 am

നിപ്പായ്ക്ക് ഹോമിയോ മരുന്ന്: പ്രചരണങ്ങൾ വ്യാജം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിപ്പായ്ക്ക് ഹോമിയോപ്പതിയിൽ പ്രതിരോധ മരുന്ന് ഉണ്ടെന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങൾ വ്യാജമാണെന്ന് ഹോമിയോപ്പതി സെൻട്രൽ കൗൺസിൽ ഓഫ് റിസർച് ഡയറക്ടർ അറിയിച്ചു.

ഔദ്യോഗികമായി ഇതുവരെ ഒരു മരുന്നും കൗൺസിൽ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആധികാരികമയി ഹോമിയോപ്പതിയ്ക്ക് നിപ പ്രതിരോധ മരുന്ന നൽകാനാവില്ല. സാമൂഹ്യ മാധ്യമങ്ങളിൽ അത്തരത്തിൽ നടക്കുന്ന പ്രചരണങ്ങൾ വ്യാജമാണ‍്.

ഹോമിയോ മരുന്ന് എന്ന വ്യാജേന നടക്കുന്ന പ്രതിരോധ മരുന്ന വിതരണം ശ്രദ്ധയിൽ പെട്ടാൽ ഹോമിയോപ്പതി ഡയറക്ടറേയോ,ജില്ലാ മെഡിക്കൽ ഓഫീസറേയോ വിവരം അറിയിക്കണം എന്നും ഡയറക്ടറുടെ നിർദ്ദേശത്തിലുണ്ട്.

നിപ വൈറസ് സംസ്ഥാനത്തെയാകെ ആശങ്കയിലാഴ്ത്തുന്ന സാഹചര്യത്തിൽ, സമൂഹ മാധ്യമങ്ങളിൽ പല വിധത്തിലുള്ള പ്രചരണങ്ങളുണ്ട്. അതിലൊന്നാണ‍് നിപയ്ക്ക് ഹോമിയോപ്പതിയിൽ പ്രതിരോധം ഉണ്ടെന്നുള്ളത്. ഈ വാദമാണ‍് ഇപ്പോൾ അധികൃതർ തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഇതുവരെ 12 പേരാണ‍് നിപ രോഗം ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. എന്നാൽ ഇന്നലെ രോഗബാധ ഉണ്ടെന്ന് സംശയിച്ച ഒമ്പതോളം പേരെ ഡിസ്ചാർജ്ജ് ചെയ്യാൻ സാധിച്ചത് പ്രതീക്ഷ പകരുന്നുണ്ട്.

We use cookies to give you the best possible experience. Learn more