ചെന്നൈ: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലും ഹിന്ദി നിര്‍ബന്ധമാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിനെതിരെ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. തമിഴ്‌നാട്ടിലെ ജനങ്ങളുടെ രക്തത്തില്‍ ഹിന്ദിയില്ലെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.
തമിഴ്‌നാട്ടുകാരുടെ രക്തത്തില്‍ ഹിന്ദിയ്ക്ക് യാതൊരു സ്ഥാനവുമില്ല. ‘ തമിഴ്‌നാട്ടുകാര്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് തേനീച്ചക്കൂട്ടിനുനേരെ കല്ലെറിയുന്നതിനു തുല്യമാണ്’ എന്നും സ്റ്റാലിന്‍ മുന്നറിയിപ്പു നല്‍കി.
തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ബി.ജെ.പിയ്‌ക്കെതിരെ ഡി.എം.കെ പോരിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രനീക്കത്തെ എതിര്‍ക്കുമെന്ന് ഡി.എം.കെ നേതാവ് കനിമൊഴിയും വ്യക്തമാക്കി. ‘ ഇത്തരം നീക്കം വന്‍ ദുരന്തത്തിന് ഇടയാക്കുമെന്ന് ബി.ജെ.പിക്ക് ഞാന്‍ മുന്നറിയിപ്പു നല്‍കുന്നു.’ സ്റ്റാലിന്‍ പറഞ്ഞു.