മുംബൈ: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്ത് ശക്തിപ്പെട്ടു വരുന്ന സാഹചര്യത്തില്‍
‘സമാധാനത്തിനും നീതിക്കും ഐക്യത്തിനും അഭ്യര്‍ത്ഥിച്ച് ബോംബെ അതിരൂപത.
ക്രിസ്മസ് സന്ദേശത്തിലാണ് ബോംബെ അതിരൂപത ഇന്നലെ ‘സമാധാനം, നീതി, ഐക്യം’ എന്നിവ അഭ്യര്‍ത്ഥിച്ചത്.
മതം ഒരു രാജ്യത്തിനും പൗരത്വത്തിന്റെ പരീക്ഷണമായിരിക്കില്ല രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്ക് പിന്‍വലിക്കല്‍ ആവശ്യമാണെങ്കില്‍ അതില്‍ ഒരു ദോഷവും ഇല്ലെന്ന്
കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേസിയസ് തന്റെ പ്രസ്താവനയില്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
മതപരമായ മാര്‍ഗങ്ങളിലൂടെ ജനങ്ങളുടെ ധ്രുവീകരണത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു നയം പിന്തുടരുന്നതിനെതിരെ ആര്‍ച്ച് ബിഷപ്പ് തന്റെ സന്ദേശത്തില്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി.
പൗരത്വ ഭേഗദതി നിയമത്തിനെതിരെയും ദേശിയ പൗരത്വ പട്ടികക്കെതിരെയും വലിയ പ്രതിഷേധങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ മുംബൈയില്‍ നടന്നിരുന്നു.
വെള്ളിയാഴ്ച നൂറുകണക്കിന് പ്രവര്‍ത്തകര്‍ നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ആസാദ് മൈതാനത്ത് തടിച്ചുകൂടിയിരുന്നു.
‘പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളും പ്രകടനങ്ങളും പ്രതിഷേധ പ്രകടനങ്ങളും എല്ലാ പൗരന്മാര്‍ക്കും വലിയ ഉത്കണ്ഠയുണ്ടാക്കുന്നു, ഇത് രാജ്യത്തിന് ദോഷം ചെയ്യും. മതപരമായ രീതിയില്‍ നമ്മുടെ ജനങ്ങളെ ധ്രുവീകരിക്കാന്‍ സാധ്യതയുണ്ട്, അത് രാജ്യത്തിന് ഹാനികരമാണ്.”കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേസിയാസ് പറഞ്ഞു.”മതം ഒരിക്കലും ഒരു രാജ്യത്തിന്റെ പൗരത്വത്തിന്റെ മാനദണ്ഡമായിരിക്കരുത്. അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോള്‍ അക്രമവും ഒരു പരിഹാരമല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നിയമത്തെ എതിര്‍ക്കുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും നീതി, സമത്വം, ന്യായബോധം എന്നിവയുമായി മുന്നോട്ടുപോകാനുള്ള വഴി സംബന്ധിച്ച് ഒരു കരാറിലെത്തുകയും വേണം. പിന്‍വലിക്കുന്നതില്‍ ദോഷമില്ല : രാജ്യത്തിന്റെയും നമ്മുടെ ജനങ്ങളുടെയും നന്മയ്ക്ക് ഇത് ആവശ്യമാണെങ്കില്‍ ഗതി മാറ്റുക.’ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇരുഭാഗങ്ങളോടും സമാധാനപരമായ തീരുമാനത്തില്‍ എത്തണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.