ചണ്ഡീഗഢ്: ഹരിയാനയിലെ ഖരീദാബാദ് ഗ്രാമത്തില്‍ ബി.ജെ.പിയ്ക്ക് വിലക്ക് പ്രഖ്യാപിച്ചു. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്ത് യോഗം ചേര്‍ന്ന് ബി.ജെ.പിയ്ക്കും സഖ്യകക്ഷിയായ ജെ.ജെ.പിയ്ക്കും വിലക്ക് പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ഗ്രാമത്തില്‍ കാല് കുത്തരുതെന്നും വന്നാല്‍ ചെരിപ്പ് കൊണ്ടായിരിക്കും സ്വീകരിക്കുകയെന്നും ഗ്രാമവാസികള്‍ പറഞ്ഞു. വിലക്ക് പ്രഖ്യാപിച്ച് ബാനറും ഗ്രാമത്തില്‍ തൂക്കിയിട്ടുണ്ട്.
മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നും ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് അനുകൂലമായി സംസാരിക്കുന്നവര്‍ക്ക് മാത്രമെ ഗ്രാമത്തിലേക്ക് പ്രവേശനമുള്ളൂവെന്നും ഗ്രാമവാസികള്‍ പറഞ്ഞു.
‘അധികാരത്തിലിരിക്കുന്നവര്‍ കര്‍ഷകരെ തീവ്രവാദികളെന്നും ഖലിസ്ഥാനികളെന്നുമാണ് വിളിക്കുന്നത്. കര്‍ഷകരെ അപമാനിക്കുകയാണ് ചെയ്യുന്നത്’, ഗ്രാമവാസികള്‍ പറയുന്നു.
നേരത്തെ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാലയുടെ മണ്ഡലത്തിലെ ഗ്രാമവും സര്‍ക്കാര്‍ അനുകൂലികള്‍ക്ക് പ്രവേശനം വിലക്കിയിരുന്നു.
Content Highlight: No Garlands, Only Shoes”: Another Haryana Village Boycotts BJP, Ally