| Monday, 24th September 2018, 10:11 am

മോദി സര്‍ക്കാറിന്റെ ആ വാദം തെറ്റ്: റാഫേലുമായി ബന്ധപ്പെട്ട പരാമര്‍ശം ഫ്രഞ്ച് മുന്‍ പ്രസിഡന്റ് പിന്‍വലിച്ചിട്ടില്ല; അദ്ദേഹം പറഞ്ഞത് ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റാഫേല്‍ ഇടപാടില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനെ നിര്‍ദേശിച്ചത് മോദി സര്‍ക്കാറാണെന്ന നിലപാട് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഹോളണ്ടെ എ.എഫ്.പിക്കു നല്‍കിയ അഭിമുഖത്തില്‍ തള്ളിയെന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദം വസ്തുതാവിരുദ്ധം. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് മോദി മുന്നോട്ടുവെച്ച പുതിയ ഫോര്‍മുലയുടെ ഭാഗമായിരുന്നു അംബാനി ഗ്രൂപ്പ് എന്നാണ് എ.എഫ്.പിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. റിലയന്‍സുമായി മുന്നോട്ടുപോകുകയെന്ന ഡാസോള്‍ട്ടിന്റെ തീരുമാനത്തില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്ന കേന്ദ്ര നിലപാടിനെ ഖണ്ഡിക്കുന്നതാണ് എ.എഫ്.പിയോടു ഹോളണ്ടെ പറഞ്ഞ ഈ വാക്കുകളും.

ഫ്രഞ്ച് വെബ്‌സൈറ്റായ മീഡിയപാര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് റാഫേല്‍ ഇടപാടില്‍ ഡാസോള്‍ട്ടിന്റെ പങ്കാളിയായി റിലയന്‍സ് ഗ്രൂപ്പിനെ നിര്‍ദേശിച്ചത് മോദി സര്‍ക്കാറാണെന്ന് ഹോളണ്ടെ പറഞ്ഞത്. “അതില്‍ ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിയുമായിരുന്നില്ല” എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also Read:ബിഷപ്പിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; മേല്‍ക്കോടതിയില്‍ ജാമ്യം സമര്‍പ്പിക്കാന്‍ ഒരുങ്ങി ഫ്രാങ്കോ

എന്നാല്‍ ശനിയാഴ്ച എ.എഫ്.പിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഈ നിലപാട് അല്‍പ്പം മയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് അദ്ദേഹം മുന്‍ പരാമര്‍ശം തള്ളിയതാണെന്ന അവകാശവാദവുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.

എ.എഫ്.പിക്കു നല്‍കിയ അഭിമുഖത്തില്‍ ഹോളണ്ടെ പറഞ്ഞത്: ” റാഫേല്‍ ഡീലുമായി ബന്ധപ്പെട്ട പുതിയ ആലോചനകളില്‍ മോദി സര്‍ക്കാറിന്റെ തീരുമാന പ്രകാരമാണ് റിലയന്‍സ് ഗ്രൂപ്പ് പുതിയ ഫോര്‍മുലയുടെ ഭാഗമായത്.”

റിലയന്‍സ് ഗ്രൂപ്പിനുവേണ്ടി ഡസോള്‍ട്ടിനുമേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയോ എന്ന് ചോദിക്കുമ്പോള്‍ തനിക്ക് അതിനെക്കുറിച്ച് “അറിയില്ലെന്നും” ഡാസോള്‍ട്ടാണ് അതിന് മറുപടി പറയേണ്ടതെന്നും വിവാദങ്ങളില്‍ നിന്ന് തടിയൂരാനെന്ന വണ്ണം അദ്ദേഹം പറയുന്നു.

Also Read:മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ മനോഹര്‍ പരീക്കര്‍ ബ്ലാക്‌മെയില്‍ ചെയ്യുമെന്ന ഭയമാണ് മോദിയ്ക്കും അമിത് ഷായ്ക്കും: കോണ്‍ഗ്രസ്

എന്നാല്‍ പുതിയ ഫോര്‍മിലയുടെ ഭാഗമായി അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനെ മുന്നോട്ടുവെച്ചത് മോദിയാണെന്ന കാര്യം മുന്‍ നിലപാട് അദ്ദേഹം നിഷേധിച്ചിട്ടില്ല. അതേസമയം റിലയന്‍സിനെ പങ്കാളിയാക്കാന്‍ ഡാസോള്‍ട്ടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഹോളണ്ടെ പറഞ്ഞിട്ടില്ല.

We use cookies to give you the best possible experience. Learn more