| Thursday, 13th September 2018, 10:39 pm

ദല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിന് ഇ.വി.എം നല്‍കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ നല്‍കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ദല്‍ഹി സര്‍വകലാശാല സ്വകാര്യ കമ്പനികളുടെ ഇ.വി.എം ആയിരിക്കാം ഉപയോഗിച്ചതെന്നും ഇലക്ഷന്‍ ഓഫീസര്‍ മനോജ് കുമാര്‍ പറഞ്ഞു.

ALSO READ: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ദല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയ്ക്ക് ജയം

നേരത്തെ ദല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എ.ബി.വി.പി ശ്രമിക്കുന്നെന്നും ഇതിന് അധികൃതര്‍ കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് എന്‍.എസ്.യു.ഐ രംഗത്തെത്തിയിരുന്നു. പിന്നാലെ ഇ.വി.എം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരുന്നു.

വോട്ടെണ്ണല്‍ ആറ് റൗണ്ട് കഴിഞ്ഞപ്പോള്‍ എന്‍.എസ്.യു.ഐയായിരുന്നു ഡി.യു.എസ്.യു പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ മുന്നിട്ടു നിന്നിരുന്നത്. എന്നാല്‍ പെട്ടെന്ന് ആറ് മെഷീനുകള്‍ കേടാവുകയും വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയും ചെയ്തെന്ന് എന്‍.എസ്.യു.ഐ നേതാവ് രുചിഗുപ്ത പറഞ്ഞു.

അന്തിമഫലം പുറത്ത് വന്നപ്പോള്‍ എ.ബി.വി.പിക്കായിരുന്നു ജയം. എ.ബി.വി.പി, എന്‍.എസ്.യു.ഐ, ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ സി.വൈ.എസ്.എസ് എന്നീ സംഘടനകളാണ് മത്സരിച്ചത്.

ALSO READ: രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ഒക്ടോബര്‍ മൂന്നിന് ചുമതലയേല്‍ക്കും

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോ. സെക്രട്ടറി എന്നീ പോസ്റ്റുകളിലാണ് എ.ബി.വി.പി ജയിച്ചത്. എന്‍.എസ്.യു.ഐ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more