| Thursday, 16th January 2014, 7:00 am

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറില്‍ ബ്രിട്ടന്‍ സഹായിച്ചെന്നതിന് തെളിവില്ല: ഡേവിഡ് കാമറൂണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ലണ്ടന്‍: പഞ്ചാബില്‍ അമൃത്‌സറിലെ സുവര്‍ണക്ഷേത്രത്തില്‍ ഒളിച്ച ഖലിസ്ഥാന്‍ തീവ്രവാദികളെ ഒഴിപ്പിക്കാന്‍ 1984ല്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ സഹായം ലഭിച്ചിച്ചെന്ന വെളിപ്പെടുത്തലിന് തെളിവുകളൊന്നുമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡോവിഡ് കാമറൂണ്‍.

എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ സംസാരിക്കുന്നില്ല. വിശദമായ അന്വേഷണം നടത്തും. അന്വേഷണ സമിതിയുടെ കണ്ടെത്തലുകള്‍ പൊതുജനങ്ങളെ അറിയിക്കുമെന്നും ബ്രിട്ടന്  സംഭവത്തില്‍ ഏതെങ്കിലും വിധത്തില്‍ ബന്ധമുണ്ടായിരുന്നോ എന്ന് അവലോകനം ചെയ്യുമെന്നും കാമറൂണ്‍ വ്യക്തമാക്കി.

ഒാപ്പറേഷന്‍ ബ്ലൂസ്റ്റാറിന് ബ്രിട്ടന്‍ സഹായം നല്‍കിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതിപക്ഷ എം.പിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കാമറൂണ്‍.

അതേസമയം സിക്കുകാരെയൊട്ടാകെ രോഷാകുലരാക്കിയ അടഞ്ഞ അദ്ധ്യായത്തിന് ബ്രിട്ടന്റെ സഹായം ലഭിച്ചിരുന്നുവെന്ന വാര്‍ത്ത തങ്ങളെ ഞെട്ടിച്ചുവെന്നാണ് സിക്ക് സംഘങ്ങള്‍ പറയുന്നത്.

സുവര്‍ണ്ണ ക്ഷേത്രത്തില്‍ നിന്ന് സിഖുകാരെ നീക്കം ചെയ്യുന്നതിന് ഇന്ദിര ഗാന്ധിയെ സഹായിക്കാന്‍ ബ്രിട്ടീഷ് സ്‌പെഷല്‍ എയര്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്കയച്ചെന്നു പറയുന്ന രേഖകളാണ് ലേബര്‍ പാര്‍ട്ടി അംഗം ടോം വാട്‌സണ്‍ പുറത്ത് വിട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാര്‍ നേരിടാന്‍ പോവുന്ന വെല്ലുവിളിയാണ് ഈ പുതിയ വെളിപ്പെടുത്തല്‍. അതിനിടെ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി മുന്നോട്ട് വന്നിട്ടുണ്ട്.

We use cookies to give you the best possible experience. Learn more