ന്യൂദല്‍ഹി : ഇന്ത്യയില്‍ കൊവിഡ് സാമൂഹിക വ്യാപനത്തിന് തെളിവില്ലെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. നഗരങ്ങള്‍ ഉള്‍പ്പെടെ നിരവധി ഹോട്ട് സ്പോട്ടുകള്‍ രാജ്യത്തുണ്ട്. പ്രാദേശികമായ വ്യാപനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ചില തീവ്രബാധിതപ്രദേശങ്ങളില്‍ രോഗവ്യാപനം ഉയരുന്നുണ്ട്.രാജ്യത്തെ ചില മേഖലകളില്‍ കൊവിഡ് വ്യാപനം അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. അവിടെ പുതിയ കേസുകള്‍ ഉണ്ടാകുന്നതില്‍ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 40,425 കൊവിഡ് കേസുകള്‍. രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 681 പേരാണ് 24 മണിക്കറൂനിടെ മരണപ്പെട്ടത്.
ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 11 ലക്ഷം കടന്നു. 3,90,459 കൊവിഡ് രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 27,497 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
മഹാരാഷ്ട്രയിലാണ് ഇന്നലെയും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 9518 പേര്‍ക്കാണ് ഒറ്റദിവസത്തിനിടെ കൊവിഡ് ബാധിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,10,455 ആയി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ