കാസര്‍കോട്: കാസര്‍കോട് എം.പി എന്ന നിലയില്‍ ബി.ജെ.പിയോട് ശത്രുതയില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസുകാരന്‍ എന്ന നിലയ്ക്ക് ബി.ജെ.പിയോട് ശത്രുതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയില്‍ രാഹുല്‍ ഗാന്ധി ഉണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. കേരളത്തിലെ ജനങ്ങള്‍ വോട്ടുചെയ്തത് അതിന് വേണ്ടിയാണ്.’
കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനായി ദല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളോട് ലോക്‌സഭാ നേതൃപദവി ഏറ്റെടുക്കാമെന്നാണ് രാഹുല്‍ മറുപടി നല്‍കിയത്.
നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ നിര്‍ണായകമാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം. അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടും.
WATCH THIS VIDEO: