മുംബൈ:രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സിനിമകളുടെ സാമ്പത്തിക വിജയത്തെ എടുത്ത് പറഞ്ഞ് ഉത്തരം നല്‍കി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അവധി ദിവസമായ ഒക്ടോബര്‍ രണ്ടിന് മാത്രം മൂന്നു സിനിമകള്‍ നേടിയത് 120 കോടി രൂപയാണെന്നും സാമ്പത്തികമാന്ദ്യം ഉള്ള രാജ്യത്ത് ഇങ്ങനെ സംഭവിക്കില്ലെന്നുമാണ് കേന്ദ്രമന്ത്രിയുടെ വാദം.മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഞാന്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് വാര്‍ത്താ വിനിമയ മന്ത്രിയായിരുന്നു. സിനിമയുമായി എനിക്ക് അടുത്ത ബന്ധവുമാണ്. വലിയ ബിസിനസാണ് സിനിമകളിലൂടെ നടക്കുന്നത്. ഒക്ടോബര്‍ 2 ന് മൂന്നു സിനിമകളാണ് റിലീസ് ചെയ്തത്. സിനിമാ നിരൂപകനായ കോമല്‍ നഹ്ത പറഞ്ഞിരിക്കുന്നത് ദേശീയ അവധി ദിനമായ ആ ദിവസം 120 കോടി രൂപയാണ് മൂന്നു സിനിമകളും കൂടി നേടിയത് എന്നാണ്. നല്ല സാമ്പത്തിക നിലയുള്ള രാജ്യത്തു നിന്നേ 120 കോടി രൂപ വരുകയുള്ളൂ’ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും വന്ന പ്രതിസന്ധിയില്‍ നിന്നും ഒളിച്ചോടാന്‍ ജനങ്ങള്‍ സിനിമയെ തെരഞ്ഞെടുത്തത് കാരണം സാമ്പത്തിക മാന്ദ്യത്തിലൂടെ സിനിമമേഖലയ്ക്ക് നേട്ടമുണ്ടായെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടി-സ്‌ക്രീന്‍ തിയേറ്ററുകളുടെ ഉടമസ്ഥരായ പി.വി.ആര്‍ പിക്ചേഴ്സ് എക്സിക്യൂട്ടീവ് ഓഫീസര്‍ കമല്‍ ജിയാന്‍ചന്ദാനി നേരത്തെ പറഞ്ഞിരുന്നു.