Film News
നാടകം കളിക്കരുത്; 'ജീവിതത്തില്‍ ഡ്രാമ കളിക്കുന്നവര്‍ക്കായി' പെപ്പെയുടെ പോസ്റ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 04, 06:01 am
Tuesday, 4th April 2023, 11:31 am

നടന്‍ ആന്റണി വര്‍ഗീസ് പെപ്പെയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. ‘നോ ഡ്രാമ പ്ലീസ്’ (no drama please) എന്നെഴുതിയ ചിത്രമാണ് ആന്റണി പോസ്റ്റ് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തിലും നാടകം കളിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നു എന്നാണ് പോസ്റ്റിനൊപ്പം ആന്റണി കുറിച്ചത്.

പോസ്റ്റിന് നിരവധി കമന്റുകളും വരുന്നുണ്ട്. ഇത് ആരെ ഉദ്ദേശിച്ചാണ് എന്നാണ് ചിലര്‍ കമന്റുകളില്‍ ചോദിക്കുന്നത്. വിഷയം എന്താണെന്ന് വ്യക്തമാക്കണമെന്നും കമന്റുകളുണ്ട്.

ഓ മേരി ലൈല, പൂവന്‍ എന്നിവയാണ് ഒടുവില്‍ പുറത്തിറങ്ങിയ ആന്റണി വര്‍ഗീസിന്റെ ചിത്രങ്ങള്‍. വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത പൂവന്‍ ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ്, സ്റ്റക്ക് കൗസ് എന്നീ പ്രൊഡക്ഷന്‍ കമ്പനികള്‍ക്ക് കീഴില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡി.യും ചേര്‍ന്നാണ് നിര്‍മിച്ചത്. വരുണ്‍ ധാരയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

അഭിഷേക് കെ.എസ്. സംവിധാനം ചെയ്ത ഓ മേരി ലൈലയില്‍ കോളേജ് വിദ്യാര്‍ത്ഥി ആയിട്ടാണ് ആന്റണി എത്തിയത്. അനുരാജ് ഒ.ബിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്.

ടിനു പാപ്പച്ചന്റെ ചാവേറാണ് താരത്തിന്റെ പുതിയ ചിത്രം. കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മിന്നല്‍ മുരളിക്ക് ശേഷം സോഫിയ പോള്‍ നിര്‍മിക്കുന്ന ആര്‍.ഡി.എക്‌സാണ് മറ്റൊരു ചിത്രം. നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: no drama please, antony varghese peppe facebook post