ശ്രീബുദ്ധന്റ ജനിച്ചത് നേപ്പാളിലാണെന്നും ഇതില്‍ ഒരു സംശയവുമില്ലെന്നുമറിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍ നടത്തിയ പരാമര്‍ശം നേപ്പാളില്‍ വിവാദമായതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
ശനിയാഴ്ച നടന്ന ഒരു വെബിനാറില്‍ ഇന്ത്യയുടെ ധാര്‍മ്മികതയെക്കുറിച്ച് പറഞ്ഞ ജയശങ്കര്‍ മഹാത്മാ ഗാന്ധിയും ബുദ്ധനും നല്‍കിയ പാഠങ്ങള്‍ ഇപ്പോഴും പ്രസക്തമാണെന്ന് പരാമര്‍ശിച്ചിരുന്നു. നേപ്പാള്‍ മാധ്യമത്തില്‍ ഈ പരാമര്‍ശം ബുദ്ധന്‍ ജനിച്ചത് ഇന്ത്യയിലാണെന്ന് എസ്. ജയശങ്കര്‍ പറഞ്ഞു എന്നാണ് വന്നത്.
ഇന്ത്യയും നേപ്പാളും പങ്കിട്ട ബുദ്ധ പൈതൃകത്തിന്റെ അടിസ്ഥാനത്തിലാണ് എസ്. ജയശങ്കറുടെ പരാമര്‍ശമെന്നാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയ പ്രതിനിധി അനുരാഗ് ശ്രീവാസ്തവ അറിയിച്ചിരിക്കുന്നത്. ‘ ഗൗതം ബുദ്ധ ലുംബിനിയിലാണ് ജനിച്ചതെന്നതില്‍ ഒരു സംശയവുമില്ല,’ അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ജയശങ്കറുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ബുദ്ധന്‍ ജനിച്ചത് നേപ്പാളിലെ ലുംബിനിയിലാണെന്നും ഇത് ചരിത്ര പരമായി തെളിയിക്കപ്പെട്ടതാണെന്നുമായിരുന്നു നേപ്പാള്‍ വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചത്. നേപ്പാളിലെ മുന്‍ പ്രധാനമന്ത്രിയും ഭരണപാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിലെ മുതിര്‍ന്ന നേതാവുമായ മാധവ് കുമാര്‍ ഇന്ത്യന്‍ വിദേശ കാര്യമന്ത്രിയുടെ പരാമര്‍ശം അടിസ്ഥാന രഹിതമാണെന്നാണ് പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ