| Tuesday, 12th May 2020, 7:46 pm

'ഡോണ്‍' എന്ന പേര് കാരണം ഒരു വിതരണക്കാരനും അന്ന് സിനിമ വിതരണം ചെയ്യാന്‍ തയ്യാറായില്ല; 42 വര്‍ഷം മുമ്പത്തെ ജീവിത കഥ പറഞ്ഞ് ബിഗ് ബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: 42 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മെയ് 12നാണ് അമിതാഭ് ബച്ചന്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഡോണ്‍ എന്ന ചിത്രം തിയ്യേറ്ററുകളിലെത്തിയത്. ഡോണ്‍ എന്ന പേര് കാരണം വിതരണക്കാരാരും ചിത്രം വിതരണം ചെയ്യാന്‍ തയ്യാറാവാത്തതിനെ കുറിച്ച് അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അന്നത്തെ ഹിറ്റ് തിരക്കഥാകൃത്തുക്കളായ സലിം-ജാവേദ് തിരക്കഥ നിര്‍വഹിച്ച് ചന്ദ്ര ബാരോത് സംവിധാനം ചെയ്ത ചിത്രത്തില്‍ ബിഗ് ബി ഇരട്ട വേഷങ്ങളിലാണെത്തിയത്. സീനത്ത് അമന്‍, പ്രാണ്‍, ഇഫ്‌തേക്കര്‍, ഓം ശിവപുരി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

‘ചന്ദ്ര, സലിം-ജാവേദ് എന്നിവര്‍ ചിത്രത്തിന്റെ പേര് ഡോണ്‍ എന്നാണെന്ന് പ്രഖ്യാപിച്ചു. ഒരു വിതരണക്കാരനും ആ പേര് സ്വീകരിക്കാന്‍ തയ്യാറായില്ല. അവരെല്ലാവരും അന്നത്തെ പ്രമുഖ അടിവസ്ത്രമായ ഡാണ്‍ എന്ന പേരില്‍ നിന്നാണ് ഈ പേര് കരുതി. ഗോഡ്ഫാദര്‍ എന്ന സിനിമ സിനിമാ വൃത്തങ്ങളില്‍ ചര്‍ച്ച ആവുന്നതേ ഉള്ളൂ.അന്ന് ഡോണ്‍ എന്ന പേര് അത്ര പരിചിതമല്ല’, അമിതാഭ് ബച്ചന്‍ പറഞ്ഞു.

പക്ഷെ ആ സിനിമയ്ക്ക് എന്തൊരു ജീവിതമായിരുന്നു. അതിന്റെ സംഗീതവും. അത് അടയാളപ്പെടുത്തി. ജാവേദ് സാഹിബ് ഇന്ന് തനിക്കൊരു എസ്.എം.എസ് അയച്ചിരുന്നു. ഡോണിന് 42 വയസ്സ് എന്ന് പറഞ്ഞായിരുന്നു ആ എസ്.എം.എസ് എന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more