രണ്ടു വര്‍ഷം മുന്‍പാണ് തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ സെല്‍വരാജിന്റെ അമ്മ മരിക്കുന്നത്. എന്നാല്‍ അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കായി നാട്ടില്‍ പോകാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. തുടര്‍ന്നാണ് അദ്ദേഹം നീതിക്കായി ലേബര്‍ കോടതിയെ സമീപിക്കുന്നത്.
ദുബായ്: കയ്യില്‍ ഒരു ദിര്‍ഹം പോലുമില്ലാത്തിനാല്‍ തിരിച്ച് നാട്ടിലെത്താനുള്ള കേസില്‍ നീതി ലഭിക്കുന്നതിനായി ജഗന്നാഥന്‍ സെല്‍വരാജ് എന്ന തമിഴ്‌നാട് സ്വദേശി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നടന്നത് 1000 കിലോമീറ്ററോളം.
രണ്ടു വര്‍ഷം മുന്‍പാണ് തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ സെല്‍വരാജിന്റെ അമ്മ മരിക്കുന്നത്. എന്നാല്‍ അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കായി നാട്ടില്‍ പോകാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. തുടര്‍ന്നാണ് അദ്ദേഹം നീതിക്കായി ലേബര്‍ കോടതിയെ സമീപിക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി താമസസ്ഥലമായ സോനാപുരില്‍ നിന്നും ദുബായിലെ കരാമയിലുള്ള ലേബര്‍ കോടതിയിലേക്ക് കേസ് നടത്താനായി സെല്‍വരാജ് നടന്നു പോകാന്‍ തുടങ്ങിയിട്ട്. ദുബായില്‍ നിന്നും വീട്ടിലേക്ക് തിരിച്ച് വരാന്‍ വിമാന ടിക്കറ്റിനായാണ് ഈ ശ്രമം മുഴുവന്‍. ഒരു പാര്‍ക്കിലാണ് സെല്‍വരാജിന്റെ താമസം. കയ്യില്‍ ഒരു ദിര്‍ഹം പോലും ഇല്ലാത്തതിനാല്‍ ബസിനെയും മറ്റും ആശ്രയിക്കാനാകില്ല.
പാര്‍ക്കില്‍ സെല്‍വരാജിന്റെ കൂടെ ഉണ്ടായിരുന്നവരെല്ലാം വീടുകളില്‍ തിരിച്ചെത്തി. എന്നല്‍ ഇദ്ദേഹം ഇപ്പോഴും ഇവിടെയുണ്ട്. കേസിനായി കോടതിയിലേക്ക് 15 ദിവസത്തിലൊരിക്കല്‍ 50 കിലോമീറ്റര്‍ അദ്ദേഹത്തിന് നടക്കണം. രണ്ടു മണിക്കൂറോളമാണ് അദ്ദേഹത്തിന്റെ നടത്തം.
826 ആണ് തന്റെ കേസ് നമ്പര്‍. രണ്ട് മണിക്കൂറോളം നടന്നാണ് താന്‍ ദുബായിലുള്ള കോടതിയില്‍ എത്തുന്നത്. കേസുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ 4 മണിക്ക് എണീറ്റ് നടത്തം തുടങ്ങും. ടാക്‌സിക്ക് കൊടുക്കാനുള്ള പണം പോലും തന്റെ കയ്യിലില്ല. ഒരാള്‍ പോലും തന്നെ സഹായിക്കാന്‍ തയ്യാറായില്ലെന്നും, ഇതല്ലാതെ തനിക്ക് മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നും സെല്‍വരാജ് പറയുന്നു. ഖലീജ് ടൈംസാണ് ഈ 48കാരന്റെ അവസ്ഥ പുറം ലോകത്തെ അറിയിച്ചത്.