ന്യൂദല്‍ഹി: മുംബൈയിലെ ആദര്‍ശ് കോ ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി കെട്ടിടം പൊളിക്കണമെന്ന മുംബൈ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദ് ചെയ്തു. കെട്ടിടം കേന്ദ്ര സര്‍ക്കാരിന് കൈമാറാനും കോടതി ഉത്തരവിട്ടു. കെട്ടിടം പൊളിക്കാന്‍ കഴിഞ്ഞ ഏപ്രിലിലാണ് മുംബൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ ആദര്‍ശ് സൊസൈറ്റി നല്‍കിയ അപ്പീലിലാണ് കോടതി വിധി.
ഫഌറ്റ് പൊളിക്കാനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ 2011ലെ ഉത്തരവ് ശരിവെച്ച് കൊണ്ടായിരുന്നു. മുംബൈ ഹൈക്കോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നത്. കെട്ടിടം അഴിമതിയുടെ പ്രതീകമാണെന്നും കോടതി പറഞ്ഞിരുന്നു.
കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ ജവാന്മാരുടെ വിധവകള്‍ക്ക് വേണ്ടിയാണ് സേനയുടെ ഭൂമിയില്‍ പരിസ്ഥിതി ചട്ടങ്ങള്‍ മറികടന്നുകൊണ്ട് 31 നില ഫഌറ്റ് സമുച്ചയം നിര്‍മ്മിച്ചത്. എന്നാല്‍ രാഷ്ട്രീയക്കാരും കരസേനാനാവികസേനാ ഉദ്യോഗസ്ഥരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് ഫഌറ്റ് തട്ടിയെടുത്തു എന്നതാണു ആരോപണം.
കൊളാബയിലെ നാവിക കേന്ദ്രത്തിന്റെ 200 മീറ്റര്‍ ദൂരപരിധിയിലാണു വിവാദമായ ആദര്‍ശ് ഹൗസിങ് സൊസൈറ്റി കെട്ടിടം. നവംബര്‍ 26 ആക്രമണത്തിന് തീവ്രവാദികള്‍ വന്നിറിങ്ങിയ കഫ് പരേഡ് മേഖലയിലാണു കെട്ടിട സമുച്ചയം. കെട്ടിടത്തിന്റെ പാര്‍ക്കിങ് മേഖലയില്‍ നിന്നാല്‍ കൊളാബ നാവികകേന്ദ്രം വ്യക്തമായി കാണാം.
തീവ്രവാദി ആക്രമണ സാധ്യതയുളള മേഖലയില്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ പല തവണ സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയെങ്കിലും സമുച്ചയം നിര്‍മാണത്തിനെതിരെ നടപടിയൊന്നുമുണ്ടായില്ല. ആറുനില പണിയാന്‍ അനുമതിയുള്ള മേഖലയില്‍ ഉയരപരിധി ചട്ടങ്ങള്‍ ലംഘിച്ച് 31 നിലയാണു പണിതിരിക്കുന്നത്. 30 മീറ്റര്‍ ഉയരത്തില്‍ മാത്രം കെട്ടിട നിര്‍മാണത്തിന് അനുമതിയുളളിടത്ത് 100 മീറ്റര്‍ ഉയരത്തിലാണ് ആദര്‍ശ് സമുച്ചയം. 600 മുതല്‍ 1000 ചതുരശ്ര അടിവരെയുള്ള 104 ഫഌറ്റുകളാണു കെട്ടിടത്തിലുള്ളത്.