ന്യൂദല്‍ഹി: 2016 മുതല്‍ രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരെ സംബന്ധിച്ച വിവരങ്ങളൊന്നും തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്. ലോക്‌സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്ന് വര്‍ഷമായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഇത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
“ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് ഇത് സംബന്ധിച്ചുള്ള കണക്കുകകള്‍ തയ്യാറാക്കുന്നത്. വെബ്‌സൈറ്റില്‍ 2015 വരെയുള്ള കര്‍ഷക ആത്മഹത്യയുടെ വിവരങ്ങളാണുള്ളത്. 2016 മുതലുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമല്ല.” മന്ത്രി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദിയാണ് മന്ത്രിയോട് ചോദ്യം ഉന്നയിച്ചത്.
അപകടമരണങ്ങളും ആത്മഹത്യകളും എന്ന പേരിലാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കര്‍ഷക ആത്മഹത്യയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. 2015 ല്‍ 8000 കര്‍ഷകരാണ് രാജ്യത്ത് കടക്കെണി മൂലം ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തത്- 3030 പേര്‍.
മോദി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹനപടികളില്‍ രാജ്യത്തെ കര്‍ഷകര്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ലോംഗ് മാര്‍ച്ചും, കിസാന്‍ മുക്തി മാര്‍ച്ചും ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ മന്ദ്‌സോറില്‍ കര്‍ഷകറാലിയ്ക്കിടെ നടന്ന വെടിവെയ്പ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടതും ഇക്കാലയളവിലാണ്. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും സര്‍ക്കാര്‍ രേഖകളില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ പി. സായ്‌നാഥ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
അടുത്തിടെ കഴിഞ്ഞ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിലും ഗ്രാമീണ മേഖലയില്‍ ബി.ജെ.പിയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്.
WATCH THIS VIDEO: