ലഖ്‌നൗ: കോടതി ഉത്തരവിടാതെ ഒറ്റ പൈസ പോലും ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നഷ്ടപരിഹാരമായി അടക്കരുതെന്ന് സംസ്ഥാത്തെ മുസ്‌ലിം ജനവിഭാഗങ്ങളോട് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ്. പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയവരില്‍ നിന്ന് പൊതുമുതല്‍ നശിപ്പിച്ചു എന്ന കുറ്റം ചാര്‍ത്തി നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് മുസ്‌ലിം ലീഗ് പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കോടതിയില്‍ തെളിയിക്കപ്പെടാതെ ഒരാളെയും കലാപകാരി എന്ന് വിശേഷിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് ബഷീര്‍ അഹമ്മദ് പറഞ്ഞു. രണ്ട് ഡസനിലധികം പേരെ പൊലീസ് കൊലപ്പെടുത്തിയതില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സെക്ഷന്‍ 144 സംസ്ഥാനത്തൊട്ടാകെ പ്രഖ്യാപിക്കുകയും പ്രതികാരം ചെയ്യാന്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തി പൊലീസിനെ ഇളക്കിവിടുകയാണെന്നും മുസ്‌ലിം ലീഗ് ആരോപിച്ചു. പൗരത്വ നിയമം പിന്‍വലിക്കുന്നത് വരെ പാര്‍ട്ടി സമാധാനപൂര്‍വ്വമായ പ്രക്ഷോഭം തുടരുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.
പാകിസ്താനിലേക്ക് പോകൂ എന്ന് പ്രക്ഷോഭകാരികളോടും മുസ്‌ലിം ജനവിഭാഗത്തോടും പറഞ്ഞ മീററ്റ് എസ്.പിയുടെ നടപടിയിലും പാര്‍ട്ടി പ്രതിഷേധിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ