തിരുവനന്തപുരം: പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്താലും കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്ന് ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശി. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയെത്തുടര്‍ന്ന് ഇന്നലെയാണ് ശശിയെ പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
“താന്‍ ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ല. തനിക്കെതിരെ ക്രിമിനല്‍ കുറ്റമില്ല. സംശയമുള്ളവര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് പരിശോധിക്കാം.”
ALSO READ: കീഴാറ്റൂര്‍ ബൈപാസ് അലൈന്‍മെന്റില്‍ മാറ്റമില്ല; പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം
പാര്‍ട്ടിയുടെ അച്ചടക്ക നടപടിയ്ക്ക് വിധേയനാകുമെന്നും വിഭാഗീയതയെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു.
അനുചിതമല്ലാത്ത രീതിയില്‍ പാര്‍ട്ടിയുടെ യുവജനവിഭാഗം നേതാവായ സ്ത്രീക്കെതിരെ ഫോണ്‍ സംഭാഷണം നടത്തിയെന്ന കുറ്റത്തിനാണ് പി.കെ ശശിയെ സസ്പെന്‍ഡ് ചെയ്തത്.
പി.കെ.ശശിക്കെതിരായി നടപടി വേണമെന്ന അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ നേരത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു.
ALSO READ: ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണം; കെ.എം ഷാജിയുടെ ഹരജി ഇന്ന് പരിഗണിക്കും
കഴിഞ്ഞ വെള്ളിയാഴ്ച റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തെങ്കിലും പി.കെ.ശശി പാര്‍ട്ടി ജാഥ നയിക്കുകയാണെന്ന കാരണം ചൂണ്ടിക്കാട്ടി അന്നത്തെ സംസ്ഥാന കമ്മറ്റി യോഗത്തിനു ശുപാര്‍ശ സമര്‍പ്പിക്കാതെ നീട്ടുകയായിരുന്നു.
ശശിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു.
WATCH THIS VIDEO: