| Saturday, 25th July 2020, 9:26 am

ഹേര്‍ഡ് ഇമ്മ്യൂണിറ്റി നേടി കൊവിഡിനെ നേരിടാന്‍ സമയമെടുക്കും: ലോകാരോഗ്യസംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: കൊവിഡിനെ നേരിടാന്‍ ജനങ്ങളില്‍ ഹേര്‍ഡ് ഇമ്മ്യൂണിറ്റിയുണ്ടാകാന്‍ സമയമെടുക്കുമെന്ന് ലോകാരോഗ്യസംഘടനയിലെ മുഖ്യ ഗവേഷക സൗമ്യ സ്വാമിനാഥന്‍. ജനസംഖ്യയുടെ അന്‍പതുമുതല്‍ അറുപതു തമാനം വരെ ആളുകള്‍ രോഗപ്രതിരോധശേഷി നേടിയെങ്കില്‍ മാത്രമേ രോഗവ്യാപനം തടയാന്‍ സാധിക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിരോധവാക്‌സിന്‍ കുത്തിവെപ്പിലൂടെയാണ് സാധാരണ രോഗപ്രതിരോധശേഷി നേടുന്നത്. എന്നാല്‍, ഹേര്‍ഡ് ഇമ്മ്യൂണിറ്റി ശരീരം തന്നെ രൂപപ്പെടുത്തുന്നതാണ്.

കൊവിഡ്19 ബാധിച്ച ചില രാജ്യങ്ങളില്‍നിന്നുള്ള പഠനങ്ങള്‍ കാണിക്കുന്നത് അഞ്ച് ശതമാനംമുതല്‍ പത്ത് ശതമാനം വരെ ആളുകള്‍ക്ക് ഇപ്പോള്‍ ഹേര്‍ഡ് ഇമ്മ്യൂണിറ്റിയുണ്ടെന്നാണ്.

എന്നാ കൊവിഡ് വ്യാപനം തടയാന്‍ ഇവ പര്യാപ്തമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്‍ കണ്ടെത്തി പ്രതിരോധശേഷി നേടുകയാണ് മുഖ്യമെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ഹേര്‍ഡ് ഇമ്മ്യൂണിറ്റി നേടി രോഗപ്രതിരോധം തുടങ്ങുമ്പോഴേക്കും രോഗികളും മരണവും കൂടും. വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സൗമ്യ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more