| Friday, 20th July 2018, 7:48 am

മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം ഇന്ന് ലോക്‌സഭയില്‍; സാധ്യതകള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭയില്‍. അവിശ്വാസപ്രമേയ ചര്‍ച്ച സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം അവതരിപ്പിക്കാനുള്ള അവസരമാക്കി മാറ്റാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ആള്‍ക്കൂട്ട ആക്രമണം, നോട്ട് അസാധുവാക്കല്‍ ജി.എ.സ്ടി എന്നിവയ്ക്കു ശേഷമുള്ള ആശയക്കുഴപ്പം, കാര്‍ഷികമേഖലയിലെ തിരിച്ചടി, റഫാല്‍ അഴിമതി തുടങ്ങിയ വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി ആയുധമാക്കും.

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം പാസാക്കാന്‍ കഴിയുമെന്ന ഉറപ്പൊന്നുമില്ലെങ്കിലും 2019ലെ തെരഞ്ഞെടുപ്പിന് പ്രതിപക്ഷ നിരയെ കൂടുതല്‍ ശക്തമാക്കാന്‍ ലഭിച്ചിരിക്കുന്ന വലിയ അവസരമായാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.


Read Also : തദ്ദേശ സ്ഥാപനങ്ങളില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ ജയിച്ചവര്‍ രാജിവെക്കണമെന്ന് സി.പി.ഐ.എം നിര്‍ദേശം


സംഖ്യയുടെ കളിയില്‍ തിരിച്ചടി ഒഴിവാക്കാനാണ് ബി.ജെ.പി ക്യാമ്പിന്റെ നീക്കം. 18 പേരുള്ള ശിവസേന ഇതുവരെ കൃത്യമായൊരു നിലപാട് സ്വീകരിച്ചിട്ടില്ല. 37 അംഗങ്ങളുള്ള അണ്ണാ ഡിഎംകെയും 20 പേരുള്ള ബി.ജെ.ഡിയും ഉള്‍പ്പെടെ 73 പേര്‍ വിട്ടുനില്‍ക്കാനാണ് സാധ്യത.

എന്‍.ഡി.എയ്ക്ക് നിലവില്‍ 314 പേരാണുള്ളത്. ബിജുജനതാദളും ടി.ആര്‍.എസും ശിവസേനയും നിലപാട് ഇന്ന് രാവിലെ പരസ്യമായി പ്രഖ്യാപിക്കും. അതേസമയം ഒറ്റക്കെട്ടായി ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ നീങ്ങാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ 16 പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി രാത്രി ഏഴുമണിയോടെ സംസാരിക്കും. പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ പ്രതിപക്ഷത്തിന് തിരിച്ചടി നല്കാം എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. 37 അംഗങ്ങളുള്ള അണ്ണാ ഡി.എം.കെ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചത് ബി.ജെ.പിക്ക് ആശ്വാസമായി. വോട്ടെടുപ്പില്‍ നിന്ന് അവര്‍ വിട്ടുനിന്നേക്കും. എന്‍.ഡി.എയില്‍ ശിവസേന ഒഴികെ 296 എം.പിമാരുണ്ട്.

ലോക്‌സഭ നിലവിലെ അംഗങ്ങളുടെ എണ്ണം – 535

ഭൂരിപക്ഷത്തിന് വേണ്ടത് – 268

എന്‍.ഡി.എ – 314

വിശാല പ്രതിപക്ഷം – 147

കോണ്‍ഗ്രസ് – 48

തൃണമൂല്‍ – 34

ടി.ഡി.പി – 16

ഇടതുപക്ഷം – 12

വിട്ടു നിലക്കാന്‍ സാധ്യത -73

അണ്ണാഡിഎംകെ – 37

ബി.ജെ.ഡി-20

ടി.ആര്‍.എസ്-11

മറ്റുള്ളവര്‍- 5

We use cookies to give you the best possible experience. Learn more