| Sunday, 11th March 2018, 6:50 pm

ഷമിയുമായി ഒത്തുതീര്‍പ്പിനില്ലെന്ന് ഭാര്യ ഹസിന്‍ ജഹാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഷമിയുമായി ഒത്തുതീര്‍പ്പിനില്ലെന്ന് ഭാര്യ ഹസിന്‍ ജഹാന്‍. നാലുവര്‍ഷമായി അദ്ദേഹത്തിന്റെ എല്ലാ തെറ്റുകളും പൊറുത്ത് നല്‍കുകയും നല്ലപാതയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ ഇനി ഒത്തുതീര്‍പ്പിനില്ലെന്നും അതുകൊണ്ടാണ് എല്ലാം തുറന്നു പറഞ്ഞതെന്നും ഹസിന്‍ പറഞ്ഞു.

മൊബൈല്‍ ഫോണ്‍ കിട്ടിയിരുന്നില്ലായെങ്കില്‍ ഷമി രക്ഷപ്പെടുമായിരുന്നുവെന്നും തന്നെ ഡൈവോഴ്‌സ് ചെയ്തിട്ടുണ്ടാവുമെന്നും ഹസിന്‍ പറഞ്ഞു. രഹസ്യബന്ധങ്ങളെ കുറിച്ച അറിഞ്ഞത് മുതലാണ് ഷമി മോശമായി പെരുമാറാന്‍ തുടങ്ങിയതെന്നും അവര്‍ പറഞ്ഞു.

ഹസിനുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം ഷമി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹസിന്റെ പ്രസ്താവന.

ഹസിന്റെ പരാതിയില്‍ ഷമിക്കെതിരേയും ഷമിയുടെ കുടുംബത്തിനെതിയും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കൊല്‍ക്കത്ത പോലീസ് കേസെടുത്തിരുന്നു. ഷമിയുടെ അമ്മ അന്‍ജുമാന്‍ ബീഗം, സഹോദരന്‍ ഹസീബ് അഹമ്മദ്, ഹസീബിന്റെ ഭാര്യ ഷമ, ഷമിയുടെ സഹോദരി എന്നിവരുടെ പേരുകളാണ് എഫ്.ഐ.ആറിലുള്ളത്.

We use cookies to give you the best possible experience. Learn more