| Thursday, 9th January 2020, 10:10 am

ദേശീയ പണിമുടക്ക് ദിവസം ഹൗസ് ബോട്ട് തടഞ്ഞ സംഭവം: പരാതിയില്ലെന്ന് മൈക്കിള്‍ ലെവിറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം വേമ്പനാട്ട് കായലിലൂടെ സഞ്ചരിക്കവേ തന്റെ ഹൗസ് ബോട്ട് ഒന്നര മണിക്കൂറോളം തടഞ്ഞിട്ട സംഭവത്തില്‍ പരാതിയില്ലെന്ന് നോബേല്‍ സമ്മാന ജേതാവ് മൈക്കിള്‍ ലെവിറ്റ്. വിവാദങ്ങളില്‍ താല്‍പര്യമില്ലെന്നും തിരികെ വന്നപ്പോള്‍ തനിക്ക് വലിയ സ്വീകരണമാണ് ലഭിച്ചതെന്നും ലെവിറ്റ് വ്യക്തമാക്കി.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളം മനോഹരമാണെന്നും ലെവിറ്റ് പ്രതികരിച്ചു. 2013 ല്‍ രസതന്ത്രത്തില്‍ നോബേല്‍ സമ്മാനം ലഭിച്ച മൈക്കിള്‍ ലെവിറ്റും ഭാര്യയും സഞ്ചരിച്ച ഹൗസ് ബോട്ട് ദേശീയ പണിമുടക്ക് അനുകൂലികള്‍ തടയുകയായിരുന്നു.

ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് യാത്ര ആരംഭിക്കാനിരിക്കെയാണ് ഹൗസ് ബോട്ട് തടയുന്നത്. ഒന്നര മണിക്കൂറോളം ബോട്ട് സമരാനുകൂലികള്‍ തടഞ്ഞിട്ടു. ടൂറിസത്തിനും കേരളത്തിനും ചേരാത്ത നടപടിയാണെന്നാണ് മൈക്കിള്‍ ലെവിറ്റ് ഇതേ പറ്റി പിന്നീട് പ്രതികരിച്ചത്.

കേരള സര്‍വ്വകലാശാലയില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനാണ് മൈക്കിള്‍ ലെവിറ്റ് കേരളത്തിലെത്തിയത്. സംഭവത്തെ അപലപിച്ച് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായെത്തിയ മൈക്കിള്‍ ലെവിറ്റിന് നേരിടേണ്ടി വന്ന സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മന്ത്രി ദേശീയ പണിമുടക്കില്‍ നിന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയില്‍ നിന്നും ഒഴിവാക്കിയിരുന്നിട്ടും ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ സാമൂഹ്യ വിരുദ്ധര്‍ എന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ എന്നും പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more