| Sunday, 25th August 2013, 10:00 am

ജോപ്പന് പിന്നാലെ മാധ്യമങ്ങളോട് ഉപദ്രവിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ശാലുവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ ##ശാലു മേനോന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍. തനിക്ക് ഒന്നും പറയാനില്ലെന്നും ഉപദ്രവിക്കരുതെന്നും ശാലു മാധ്യമങ്ങളോട് പറഞ്ഞു.

കോടതിയില്‍ വിശ്വാസമുള്ളതായും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ച ശാലുവും മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ജോപ്പനും ജാമ്യത്തിലിറങ്ങിയത്.[]

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ടെന്നി ജോപ്പനും ഇതേ വാക്കുകള്‍ തന്നെയായിരുന്നു പറഞ്ഞിരുന്നത്. കേസിനെ കുറിച്ച് ഒന്നും പറയാനില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കോടതി തീരുമാനിക്കട്ടെ. തന്നെ ഉപദ്രവിക്കരുത്. ജോപ്പന്‍ പറഞ്ഞു.

ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ടാള്‍ ജാമ്യത്തിലുമാണ് ശാലുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശാലുവിന്റെ പാസ്‌പോര്‍ട്ട് കോടതയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

തിരുവന്തപരും മണക്കാട് സ്വദേശി റാസിഫലി നല്‍കിയ കേസിലാണ് ശാലുവിന് ജാമ്യം ലഭിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more