| Tuesday, 3rd January 2017, 10:51 am

പ്രായപൂര്‍ത്തിയാവാത്ത മുസ്‌ലിം പെണ്‍കുട്ടിയെ ശരിഅത്ത് പ്രകാരം വിവാഹം കഴിച്ചാല്‍ വരനെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്


അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത മുസ്‌ലിം പെണ്‍കുട്ടിയെ ശരിഅത്ത് നിയമപ്രകാരം വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ശരിഅത്ത് നിയമപ്രകാരം ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹം സാധുവാണെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് ജി.ബി പാര്‍ദിവാലയുടേതാണ് വിധി. 15 വയസുള്ള മുസ്‌ലിം പെണ്‍കുട്ടിയുമായി ഒളിച്ചോടി വിവാഹം ചെയ്ത 21കാരനായ യുവാവിനെതിരെ നടപടിയാവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

15 വയസ് പ്രായമുള്ള മകളെ ജെയ്‌നുലബ്ദീന്‍ യൂസുഫ് ഗഞ്ജി എന്ന യുവാവ് തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പിതാവിന്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ 2016 നവംബര്‍ ജംമ്‌നാഗറിലെ ഒരു പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.


Dont Miss ‘നോട്ടുനിരോധിച്ചപ്പോള്‍ ജോലിയുമില്ല, കയ്യില്‍ പണവുമില്ല; അമ്പലത്തിലെ ഭിക്ഷ കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്’ ഗുജറാത്തിലെ കൂലിപ്പണിക്കാര്‍ പറയുന്നു


കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗഞ്ജി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ല എന്നതിനു തെളിവായി വിവാഹ ഉടമ്പടി ഹാജരാക്കുകയുമായിരുന്നു. ഇസ്‌ലാമിക നിയമപ്രകാരം ഋതുമതിയായ പെണ്‍കുട്ടിയുമായുള്ള വിവാഹം സാധുവാണെന്ന തരത്തില്‍ നേരത്തെ ഇതേ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ നിരീക്ഷണവും യുവാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


Also Read  പിണറായി മുണ്ടുടുത്ത മോദിയാണെന്ന് സി.പി.ഐ; മന്ത്രി ബാലന്‍ ജനിച്ചപ്പോഴെ ഭരണ കര്‍ത്താവാണോ ?


ഇതു പരിഗണിച്ച കോടതി യുവാവിനെതിരെ നടപടിയെടുക്കാനാവില്ലെന്നു വിധിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ നടന്നിട്ടുണ്ടോ എന്നതുസംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസിനു കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more