ന്യൂദല്‍ഹി: നമോ ടി.വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്കിന് പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി സിനിമയുടെ പ്രദര്‍ശനം വിലക്കിയതുമായി യാതൊരു ബന്ധവുമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സിനിമ വിലക്കിയതിന് ശേഷം ചാനലിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
ബയോപിക്കിനേര്‍പ്പെടുത്തിയ വിലക്ക് ദുര്‍വ്യാഖാനിച്ചെന്നും അതും ചാനലിനേര്‍പ്പെടുത്തിയ വിലക്കും തമ്മില്‍ ബന്ധമില്ലെന്നും അധികൃതര്‍ അറിയിച്ചു.
മുന്‍പ് പറഞ്ഞിരുന്നത് ചിത്രത്തിനേര്‍പ്പെടുത്തിയ വിലക്ക് നമോ ടിവിക്കും ഏര്‍പ്പെടുത്തുന്നു എന്നായിരുന്നു. അതും തെരഞ്ഞെടുപ്പ് സമയത്ത് സംപ്രേഷണം ചെയ്യാന്‍ കഴിയില്ല. വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് കണ്ടെത്തിയതിനാലാണ് നമോ ടി.വിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ വിലക്ക് നിലനില്‍ക്കും.
നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച പി.എം മോദി എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. നാളെയായിരുന്നു ചിത്രം പുറത്തിറങ്ങേണ്ടത്. പി.എം മോദിക്കുള്ള വിലക്ക് നമോ ടി.വിക്കും ബാധകമായിരിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.
നേരത്തെ, നമോ ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോയെന്ന് പരിശോധിക്കാന്‍ ദല്‍ഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. നീരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നമോ ടി.വിക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.