|

സ്പീക്കര്‍ക്കെതിരായ പ്രമേയം തള്ളി; വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്പീക്കറെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അവതരപ്പിച്ച അവിശ്വാസ പ്രമേയം തള്ളി. ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രമേയം തള്ളുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.

സ്പീക്കറുടെ മറുപടിക്ക് ശേഷം പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പോയി. ഇതിന് പിന്നാലെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ പ്രമേയം തള്ളിയതായി വ്യക്തമാക്കിയത്.

അപവാദ പ്രചരണങ്ങളുടെയും നുണ പ്രചരണങ്ങളുടെയും ബലത്തില്‍ കെട്ടിപ്പൊക്കിയ ഈ പ്രമേയം തള്ളിക്കള്ളിക്കളയണമെന്നാണ് സ്പീക്കര്‍ മറുപടിയായി ആവശ്യപ്പെട്ടത്. എന്നാല്‍ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നത് വരെ തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വാക്ക് ഔട്ട് ചെയ്യുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയും ഉപനേതാവ് മുനീറിനെതിരെയും കടുത്ത ഭാഷയിലാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.എസ്.യു നേതാവിനെപോലെയാണ് സംസാരിക്കുന്നതെന്നും മുനീര്‍ പകര്‍ന്നാട്ടക്കാരനാണെന്നും സ്പീക്കര്‍ പറഞ്ഞു.

താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും ഒരിഞ്ചു പോലും തലകുനിയ്ക്കില്ലെന്നും പ്രമേയം പ്രതിപക്ഷത്തിന് ബൂമറാങ്ങാവുമെന്നും സ്പീക്കര്‍ മറുപടിയായി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: No-co confidence motion denied against Speaker P. Sreeramakrishnan