| Friday, 20th May 2016, 10:29 pm

നീറ്റില്‍ മാറ്റമില്ല, ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: ജെ.പി നദ്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ. നീറ്റ് നടപ്പില്‍ വന്നുകഴിഞ്ഞു. ആദ്യ ഘട്ടം കഴിഞ്ഞു. രണ്ടാം ഘട്ടം ജൂലൈ 24ന് നടക്കുമെന്നും മന്ത്രി അറിയിച്ചു.

ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പരീക്ഷയ്ക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അടുത്ത വര്‍ഷം മുതല്‍ നീറ്റ് നിര്‍ബന്ധമാക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന സംയുക്ത പാര്‍ട്ടി യോഗത്തില്‍ തീരുമാനം മാറ്റിവയ്ക്കണമെന്നും സംസ്ഥാന പ്രവേശന പരീക്ഷയ്ക്ക് അംഗീകാരം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശന പരീക്ഷ വേണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തിന് സുപ്രീം കോടതി അംഗീകാരം നല്‍കിയിരുന്നു. കേരളത്തിലെ പ്രവേശനപരീക്ഷ കഴിഞ്ഞതിനു പിന്നാലെയായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനെതിരെ സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചുവെങ്കിലും അംഗീകരിച്ചിരുന്നില്ല. നീറ്റ് പരീക്ഷയുടെ ഒന്നാംഘട്ടം ഈമാസം ഒന്നിന് നടന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more