ചെന്നൈ: കേന്ദ്രത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി ഇതര മൂന്നാം മുന്നണിയ്ക്ക് സാധ്യതയില്ലെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് സ്റ്റാലിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ മെയ് 23ന് വോട്ടെണ്ണലിന് ശേഷം മാത്രമേ തീരുമാനമുണ്ടാവുകയുള്ളൂവെന്നും സ്റ്റാലിന് പറഞ്ഞു.
ചന്ദ്രശേഖര റാവു തമിഴ്‌നാട്ടില്‍ വന്നത് സഖ്യ ചര്‍ച്ചകള്‍ക്കല്ലെന്നും ക്ഷേത്ര സന്ദര്‍ശനത്തിനാണെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. സ്റ്റാലിനെ സന്ദര്‍ശിക്കുന്നതിന് മുമ്പ് ചന്ദ്രശേഖര റാവു ശ്രീരംഗനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.
മുന്നണി രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സ്റ്റാലിനെ കണ്ട കെ.സി.ആറിനോട് കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ സ്റ്റാലിന്‍ ഉപദേശിച്ചതായി ഡി.എം.കെ വക്താവ് ശരവണന്‍ അണ്ണാദുരൈ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.