| Tuesday, 5th November 2019, 6:56 pm

'മലയാള സിനിമയില്‍ വര്‍ഗീയതയുണ്ടെങ്കില്‍ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തില്ല'; ചുളുവില്‍ പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് താല്‍ക്കാലിക ലാഭമേ കിട്ടൂ എന്നും ശ്രീകുമാരന്‍ തമ്പി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ വര്‍ഗീയതയുണ്ടെന്നു പറഞ്ഞാല്‍ താന്‍ അതിനെ എതിര്‍ക്കുമെന്ന് സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്പി. സിനിമയില്‍ വര്‍ഗീയത ഉണ്ടായിരുന്നെങ്കില്‍ സത്യനും പ്രേം നസീറും യേശുദാസും ഉയരങ്ങളില്‍ എത്തില്ലായിരുന്നു എന്നും ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ജാതിയും മതവുമല്ല, പ്രതിഭയും അര്‍പ്പണബോധവുമാണ് പ്രധാനമെന്നും മുസ്‌ലീംങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടല്ല പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

‘ജാതിയും മതവുമല്ല, പ്രതിഭയും അര്‍പ്പണബോധവുമാണ് പ്രധാനം. ഇതു രണ്ടുമില്ലാത്തവര്‍ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാന്‍ പോകുന്നില്ല.’- ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ചുളുവില്‍ പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് താല്‍ക്കാലിക ലാഭം കിട്ടിയേക്കാം. ഉള്ളു പൊള്ളയാണെന്നറിയുമ്പോള്‍ ഇപ്പോള്‍ തലയിലേറ്റുന്നവര്‍ തന്നെ താഴെയിട്ടു ചവിട്ടും.’- ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മലയാള സിനിമയില്‍ വര്‍ഗ്ഗീയതയുണ്ടെന്നു പറഞ്ഞാല്‍ ഞാന്‍ എതിര്‍ക്കും. പേരിന്റെ കൂടെ മേനോന്‍, പിള്ള, നായര്‍ എന്നൊക്കെയുള്ളവര്‍ വര്‍ഗീയ വാദികള്‍ ആണെങ്കില്‍ സത്യന്‍, പ്രേംനസീര്‍, യേശുദാസ് മുതലായവര്‍ മലയാള സിനിമയില്‍ ഔന്നത്യത്തില്‍ എത്തുമായിരുന്നില്ല. മുസ്‌ലിംങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത്?. ക്രിസ്ത്യാനികള്‍ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാന ഗന്ധര്‍വ്വനായത്?.

ജാതിയും മതവുമല്ല, പ്രതിഭയും അര്‍പ്പണബോധവുമാണ് പ്രധാനം. ഇതു രണ്ടുമില്ലാത്തവര്‍ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാന്‍ പോകുന്നില്ല. മനുഷ്യനെ അറിയുക, മനുഷ്യത്വത്തില്‍ വിശ്വസിക്കുക. സ്വന്തം കഴിവില്‍ ഉത്തമ ബോധ്യമുണ്ടായിരിക്കുക! ചുളുവില്‍ പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് താല്‍ക്കാലിക ലാഭം കിട്ടിയേക്കാം. ഉള്ളു പൊള്ളയാണെന്നറിയുമ്പോള്‍ ഇപ്പോള്‍ തലയിലേറ്റുന്നവര്‍ തന്നെ താഴെയിട്ടു ചവിട്ടും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മലയാള സിനിമയില്‍ ജാതി വിവേചനമില്ലെന്ന് നടന്‍ ടൊവീനോ തോമസും പറഞ്ഞിരുന്നു. വ്യക്തിപരമായ തോന്നലുകളും മനോഭാവങ്ങളും മൂലമുണ്ടാകുന്ന തെറ്റിദ്ധാരണയാണ് സിനിമയില്‍ വിവേചനമുണ്ടെന്നു പറയാന്‍ കാരണമെന്നും ടൊവീനോ വ്യക്തമാക്കിയിരുന്നു.

അനില്‍ രാധാകൃഷ്ണന്‍ മേനോനും ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള വിഷയത്തെ മുന്‍നിര്‍ത്തിയായിരുന്നു ടൊവീനോയുടെ പ്രതികരണം. അപകര്‍ഷതാബോധവും അഹംഭാവവും ഒഴിവാക്കിയാല്‍ വിവേചനമുണ്ടെന്ന തോന്നലുകള്‍ മാറുമെന്നും ടൊവീനോ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more