ചെന്നൈ: നടന്‍ വിജയിയില്‍ നിന്ന് ഇതുവരെ പണമൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ന്യൂസ് മിനിറ്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത് പുറത്തുവിട്ടത്. ഇന്‍കം ടാക്‌സ് വകുപ്പിന്റെ പത്രകുറിപ്പിനെ ആസ്്പദമാക്കിയാണ് ന്യൂസ് മിനിറ്റിന്റെ റിപ്പോര്‍ട്ട്.
വിജയ്, ബിഗില്‍ ചിത്രത്തിന്റെ വിതരണക്കാരന്‍ – സുന്ദര്‍ അറുമുഖം, നിര്‍മ്മാതാക്കളായ – എ.ജി.എസ്, ഫിനാന്‍സിയര്‍ – അന്‍ബുച്ചെഴിയന്‍ എന്നിവരുടെ ഓഫീസിലും വീടുകളിലുമാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.
ബിഗില്‍ ചിത്രം മുന്നൂറ് കോടിയലധികം രൂപ കളക്ഷന്‍ നേടിയതുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന. പരിശോധനകള്‍ ഇപ്പോഴും തുടരുകയാണെന്നും ബിഗിലിന്റെ പ്രതിഫലവും അന്വേഷണ വിധേയമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.
അതേസമയം ഫിനാന്‍സിയര്‍ അന്‍ബുച്ചെഴിയന്റെ വിവിധ ഓഫീസുകളില്‍ നിന്നായി 77 കോടി രൂപ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇയാളില്‍ നിന്ന് വിവിധ രേഖകള്‍, പ്രോമിസറി കുറിപ്പുകള്‍, പോസ്റ്റ് ഡേറ്റ് ചെയ്ത ചെക്കുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്,
24 മണിക്കൂറോളമാണ് വിജയ് ആദായ നികുതി കസ്റ്റഡിയില്‍ ആയിട്ട്. ഇതിനിടെ താരത്തിന്റെ ഭാര്യ സംഗീതയെയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു.
ബുധനാഴ്ച്ച വൈകീട്ടായിരുന്നു വിജയിയെ സംഘം കസ്റ്റഡിയിലെടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നെയ്വേലി കടലൂരിലെ സിനിമാ സെറ്റില്‍ വെച്ചാണ് വിജയിയെ ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ചെന്നൈ സാലിഗ്രാമത്തിലും നീലാങ്കരയിലുമുള്ള വിജയിയുടെ വീടുകളിലും അന്വേഷണസംഘം റെയ്ഡ് നടത്തി. സാലിഗ്രാമില്‍ നാല് മണിക്കൂറോളം പരിശോധന നടത്തി.
താരം അഭിനയിച്ചുകൊണ്ടിരുന്ന മാസ്റ്ററിന്റെ ഷൂട്ടിംഗ് നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.