കൊച്ചി: മുസ്ലിം പ്രമുഖരുടെ ഇ-മെയിലുകള്‍ ചോര്‍ത്തുന്നുവെന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച “മാധ്യമം” വാരികക്കെതിരെ നിയമ നടപടിയെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കേസെടുക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, മാധ്യമത്തിന്റെ നടപടി അങ്ങേയറ്റം തെറ്റാണെന്നും പേരുകള്‍ വെട്ടി പ്രസിദ്ധീകരിച്ചത് ന്യായീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ പ്രസ്താവന വന്നതിന് ശേഷമാണ് വിട്ടുപോയ പേരുകള്‍ പ്രസിദ്ധീകരിച്ചത്. സ്വയം തിരുത്താനും ഉത്തരവാദിത്തം കാണിക്കാനും മാധ്യമങ്ങള്‍ തയ്യാറാകണം. ഈ നിലപാട് ശരിയാണോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് മാധ്യമം വാരികയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുളള സാധ്യത പരിശോധിക്കാന്‍ മന്ത്രിസഭ കഴിഞ്ഞ ദിവസം ഡി.ജി.പിക്കു നിര്‍ദേശം നല്‍കിയിരുന്നു.
Malayalam News
Kerala News in English