ന്യൂദല്‍ഹി: പാര്‍ട്ടിയില്‍നിന്നും യുവാക്കള്‍ കൊഴിഞ്ഞുപോകുന്ന പ്രതിസന്ധിയില്ലെന്ന് കോണ്‍ഗ്രസ്. യുവ നേതാക്കളെ ഉത്തരവാദിത്തമുള്ള ചുമതലകള്‍ ഏല്‍പിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.
മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധിക
ള്‍ സൃഷ്ടിച്ച് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍നിന്നും രാജി വെച്ചതിന് പിന്നാലെ പാര്‍ട്ടി യുവാക്കളെ അരികുവല്‍ക്കരിക്കുകയാണെന്നും നിരവധി യുവനേതാക്കള്‍ക്ക് നേതൃത്വത്തോട് വിയോജിപ്പുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
സിന്ധ്യയെപ്പോലെ യുവനേതാക്കള്‍ പാര്‍ട്ടി വിടാനുള്ള തയ്യാറെടുപ്പിലാണെന്ന വാദം തള്ളിയ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല, ജീവിതത്തില്‍ ഇത്തരം പല ഘട്ടങ്ങളെയും യുവനേതാക്കള്‍ക്ക് നേരിടേണ്ടി വരുമെന്നും പറഞ്ഞു.
പാര്‍ട്ടിയില്‍ യുവാക്കള്‍ മറുകണ്ടം ചാടുന്ന പ്രവണതയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇതിനുള്ള മറുപടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ടെന്നും സുര്‍ജെവാല ചൂണ്ടിക്കാണിച്ചു.
‘കോണ്‍ഗ്രസില്‍ നിന്നും ആര് പുറത്തുപോയാലും അത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേദനയുള്ള കാര്യമാണ്. ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെ അധികാരമാണ് പ്രത്യയശാസ്ത്രത്തേക്കാള്‍ വലുതെന്ന് കരുതുന്നവരുമുണ്ട്’, സുര്‍ജേവാല പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
WATCH THIS VIDEO: