ബ്രാ കാണിക്കുന്ന രംഗവും പോണോഗ്രാഫിക് കാര്‍ട്ടൂണ്‍ കഥാപാത്രത്തെ പരാമര്‍ശിക്കുന്ന ഭാഗവുമാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്
സെന്‍സര്‍ ബോര്‍ഡിന്റെ കത്രികയ്‌ക്കെതിരെ വീണ്ടും വിമര്‍ശനം വന്നിരിക്കുകയാണ്. കത്രീന കൈഫിന്റെ പുതിയ ചിത്രം “ബാര്‍ ബാര്‍ ദേഖോ” സെന്‍സര്‍ ചെയ്തതാണ് വിവാദമായിരിക്കുകയാണ്.
ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. എന്നാല്‍ രണ്ടു സീനുകള്‍ നീക്കം ചെയ്യണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു. ഒന്ന് ബ്രാ കാണിക്കുന്ന ഒരു രംഗവും മറ്റൊന്ന് സവിതാ ബാബിയുടെ പോണോഗ്രാഫിക് കാര്‍ട്ടൂണ്‍ കഥാപാത്രത്തെ പരാമര്‍ശിക്കുന്ന ഭാഗവുമായിരുന്നു.
സെന്‍സര്‍ ബോര്‍ഡ് നീക്കത്തിനെതിരെ വിമര്‍ശനവുമായി ബാര്‍ ബാര്‍ ദേഖോ ടീം രംഗത്തെത്തിയിട്ടുണ്ട്. “സ്ത്രീകളുടെ അടിവസ്ത്രത്തെക്കുറിച്ച് പൊതുവേദിയില്‍ പറയാന്‍ സാധിക്കാതിരുന്ന വിക്ടോറിയന്‍ കാലഘട്ടത്തിലാണോ നമ്മള്‍ ജീവിക്കുന്നത്? വര്‍ഷങ്ങള്‍ക്കു മുമ്പ് 1995ല്‍ കജോളും ഷാരൂഖ് ഖാനും അഭിനയിച്ച ചിത്രത്തില്‍ ഒരു ബ്രാ ഷോട്ട് ഉണ്ടായിരുന്നു. ബാര്‍ ബാര്‍ ദേഖോ സംവിധാനം ചെയ്തത് ഒരു സ്ത്രീയാണ്. പ്രേക്ഷകരെ ഉത്തേജിപ്പിക്കാന്‍ സ്ത്രീകളുടെ രാത്രിവസ്ത്രം ഉപയോഗിക്കാന്‍ ഇനി സാധ്യതയുണ്ടാവില്ല.” ടീമിലെ ഒരാള്‍ പറഞ്ഞതായി ബോളിവുഡ് ഹുംഗാമ റിപ്പോര്‍ട്ടു ചെയ്യുന്നു.
നേരത്തെ ബോളിവുഡ് ചിത്രമായ ഉഡ്താ പഞ്ചാബിലെ 89 സീനുകള്‍ കട്ടുചെയ്യാന്‍ ഉത്തരവിട്ട സെന്‍സര്‍ ബോര്‍ഡ് നടപടി വിവാദമായിരുന്നു. പഞ്ചാബ് എന്ന വാക്കു പറയുന്ന ഭാഗങ്ങളും നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഉഡ്താ പഞ്ചാബിലെ ഒരു സീന്‍ മാത്രമേ കട്ടു ചെയ്യേണ്ടി വന്നുള്ളൂ.
അതുപോലെ കഴിഞ്ഞവര്‍ഷം ബോണ്ട് ചിത്രം സ്‌പെക്ടറിലെ ചുംബന രംഗം ഒഴിവാക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിന് ഏറെ പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
എന്തായാലും ബ്രായ്ക്കു “നിരോധനം” ഏര്‍പ്പെടുത്തിയതോടെ സെന്‍സര്‍ബോര്‍ഡിനെ കളിയാക്കി ട്വിറ്റര്‍ ഉപയോക്താക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു.
സെന്‍സര്‍ ബോര്‍ഡ് വീണ്ടും “ഓവര്‍ സംസ്‌കാരം” തെളിയിച്ചു എന്നാണ് ഒരു ട്വീറ്റ്. ഇത്ര നാണം പാടില്ലെന്നും സെന്‍സര്‍ബോര്‍ഡിനോട് ചിലര്‍ ഉപദേശിക്കുന്നു.
“BRAinless people,” എന്നാണ് മറ്റൊരു ട്വീറ്റ്. ബ്രാ കാണരുത് എന്ന് സെന്‍സര്‍ ബോര്‍ഡിന് പറയാന്‍ കഴിയുമെങ്കില്‍ ബ്രാ ധരിക്കാനും പാടില്ല എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. അത് സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാകുമെന്നും ഗാര്‍ഗി റോയി ചൗധരി എന്നയാള്‍ കുറിക്കുന്നു.
സംവിധായകന്‍ ബാര്‍ ബാര്‍ ദേഖോ എന്നു പറഞ്ഞപ്പോള്‍ സെന്‍സര്‍ബോര്‍ഡ് ബ്ര മത് ദേഖോ എന്ന് പറയുന്നു എന്നാണ് സെന്‍സര്‍ ബോര്‍ഡിനെ കളിയാക്കി വന്ന മറ്റൊരു ട്വീറ്റ്.